ആപ്പ്ജില്ല

രാജസ്ഥാൻ റോയൽസിൽ എങ്ങനെയെത്തി? സഹായിച്ചത് ശ്രീശാന്തെന്ന് സഞ്ജു സാംസൺ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ ആദ്യമായി കരാറൊപ്പിട്ടതിൻെറ ഓർമ്മകൾ പങ്കുവെച്ച് നായകൻ സഞ്ജു സാംസൺ. 2012 സീസണിലാണ് സഞ്ജു ആദ്യമായി ഒരു ഐപിഎൽ ടീമിലെത്തിയത്. എന്നാൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല...

Authored byശ്രീജിത്ത് ടി | Samayam Malayalam 21 Apr 2023, 11:21 pm

ഹൈലൈറ്റ്:

  • രാജസ്ഥാനിൽ എത്തിച്ചത് ശ്രീശാന്തെന്ന് സഞ്ജു
  • രാഹുൽ ദ്രാവിഡാണ് ട്രയൽസ് നിരീക്ഷിച്ചത്
  • കെകെആറുമായിട്ടായിരുന്നു സഞ്ജുവിൻെറ ആദ്യ ഐപിഎൽ കരാർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sanju Samson.
സഞ്ജു സാംസൺ
ഐപിഎല്ലിൽ (IPL) രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) മുഖമായി മാറിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ (Sanju Samson). ആർസിബിക്ക് വിരാട് കോഹ്ലി എങ്ങനെയാണോ ചെന്നൈ സൂപ്പർ കിംഗ്സിന് ധോണി എങ്ങനെയാണോ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ എങ്ങനെയാണോ രാജസ്ഥാൻ റോയൽസിന് അത്തരത്തിൽ ഒരു ഐക്കൺ പ്ലെയറാണ് സഞ്ജു സാംസൺ.
ഐപിഎല്ലിൽ റോയൽസിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളതും സഞ്ജു തന്നെയാണ്. ടീമിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ചിട്ടുള്ള ക്യാപ്റ്റൻമാരുടെ പട്ടികയിൽ സഞ്ജു രണ്ടാം സ്ഥാനത്താണ്. രാജസ്ഥാനെ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുള്ള ഇതിഹാസതാരം ഷെയ്ന വോൺ ആണ് ഒന്നാം സ്ഥാനത്തുള്ളത്.


2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണ് സഞ്ജു തൻറെ ഐപിഎൽ കരിയർ ആരംഭിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ ആയ താരത്തിന് ഒരൊറ്റ മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. 2013ലാണ് സഞ്ജു രാജസ്ഥാനിൽ എത്തുന്നത്. ഐപിഎൽ അരങ്ങേറ്റവും രാജസ്ഥാൻ വേണ്ടി തന്നെയാണ് നടത്തിയത്. എങ്ങനെയാണ് താൻ രാജസ്ഥാനിൽ എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സഞ്ജു സാംസൺ.

ഇന്ത്യൻ പേസർ എസ് ശ്രീശാന്താണ് രാജസ്ഥാൻ റോയൽസിൽ തന്നെ ട്രയൽസിന് കൊണ്ടുപോയതെന്ന് സഞ്ജു സാംസൺ പറഞ്ഞു. കേരള ടീമിൽ സഞ്ജുവും ശ്രീശാന്തും ആ ഘട്ടത്തിൽ ഒരുമിച്ച് കളിക്കുകയായിരുന്നു. മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ കോച്ചുമായ രാഹുൽ ദ്രാവിഡും പാഡി ഉപ്ടണും ചേർന്നാണ് തൻറെ പ്രകടനം നിരീക്ഷിച്ചതെന്നും സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ കരുത്ത് അതാണ്, ദൗർബല്യവും അത് തന്നെ! വെളിപ്പെടുത്തി മുൻ രാജസ്ഥാൻ കോച്ച്

"ശ്രീശാന്താണ് എന്നെ ട്രയൽസിന് കൊണ്ടുപോയത്. ദ്രാവിഡും പാഡി ഉപ്ടണും അവിടെ ഉണ്ടായിരുന്നു. ഏതുതരത്തിലാണ് കളിക്കേണ്ടിയിരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. കാരണം എങ്ങനെയുള്ള കളിക്കാരനെയാണ് രാജസ്ഥാന് ആവശ്യമുള്ളതെന്ന് വ്യക്തതയില്ലായിരുന്നു. രണ്ടുദിവസമായിട്ടാണ് ട്രയൽസ് നടന്നത്. ഏതായാലും എനിക്കത് വളരെ സ്പെഷ്യൽ ആയിട്ടുള്ള അനുഭവമായിരുന്നു അത്രയും നന്നായി ഞാൻ മറ്റൊരിക്കലും ബാറ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു," സഞ്ജു സ്റ്റാർ സ്പോർട്സിൽ സംസാരിക്കവേ പറഞ്ഞു.

"നീ വളരെ നന്നായി കളിക്കുന്നുണ്ട്... രാജസ്ഥാൻ റോയൽസുമായി കരാർ ഒപ്പിടാൻ തയ്യാറാണോ?" രാഹുൽ ദ്രാവിഡ് ചോദിച്ച ഈ ചോദ്യം തൻറെ ആത്മവിശ്വാസം വല്ലാതെ ഉയർത്തിയെന്നും സഞ്ജു പറഞ്ഞു. ദ്രാവിഡിനെ പോലെ ഒരു ഇതിഹാസ താരം നന്നായി കളിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിൽ അതിലപ്പുറം എന്താണ് വളർന്നുവരുന്ന ഒരു ക്രിക്കറ്റർക്ക് വേണ്ടതെന്നും സഞ്ജു ചോദിച്ചു.

വമ്പൻ സൂചന പുറത്ത്, രാജസ്ഥാനിൽ ആ മലയാളി ഓൾറൗണ്ടർ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു?
ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. 2022 സീസണിൽ സഞ്ജുവിൻെറ നേതൃത്വത്തിൽ ടീം ഫൈനലിലെത്തി. ഇത്തവണ തുടക്കം മുതൽ ടീം പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. സഞ്ജുവിൻെറ നേതൃത്വത്തിൽ രാജസ്ഥാന് കിരീടം നേടാൻ സാധിച്ചാൽ അത് ചരിത്രനേട്ടമായി മാറും.

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്