ആപ്പ്ജില്ല

അവസാനം രാജസ്ഥാന് വമ്പൻ പണി കിട്ടി, ഇനി വൻ ട്വിസ്റ്റ് സംഭവിച്ച് ടീം പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇങ്ങനെ...

ഐപിഎൽ 2023 ൽ പ്ലേ ഓഫിലെത്താനുള്ള സാധ്യതകൾ മങ്ങിയെങ്കിലും ചില ട്വിസ്റ്റുകൾ നടന്നാൽ രാജസ്ഥാൻ റോയൽസിന് ഇപ്പോളും പ്ലേ ഓഫ് കാണാം. എന്തൊക്കെയാണ് അത്. ഈ കാര്യങ്ങളെല്ലാം അനുകൂലമായി രാജസ്ഥാൻ പ്ലേ ഓഫിലെത്തുമോ?

Curated byകാർത്തിക് കെ കെ | Samayam Malayalam 17 May 2023, 1:22 am
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസൺ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലാണ്. പ്ലേ ഓഫ് യോഗ്യതക്കായി കടുത്ത പോരാട്ടമാണ് ടീമുകൾ തമ്മിൽ നടത്തുന്നത്. ലീഗിൽ ഏറെ ആരാധകരുള്ള ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാന കളിയിലെ ദയനീയ പരാജയത്തോടെ മങ്ങിയിരുന്നു. എന്നാൽ ടീം ഇപ്പോളും പ്ലേ ഓഫ് യോഗ്യതക്കുള്ള പോരാട്ടത്തിൽത്തന്നെയുണ്ട്. ചില ട്വിസ്റ്റുകൾ സംഭവിച്ചാൽ രാജസ്ഥാന്റെ പ്ലേ ഓഫ് യോഗ്യത സാധ്യമാവുക തന്നെ ചെയ്യും. മുംബൈ ഇന്ത്യൻസ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.
Samayam Malayalam rajasthan royals play off chances after lsg vs mi match
അവസാനം രാജസ്ഥാന് വമ്പൻ പണി കിട്ടി, ഇനി വൻ ട്വിസ്റ്റ് സംഭവിച്ച് ടീം പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇങ്ങനെ...


ലക്നൗവിന്റെ വിജയം തിരിച്ചടി

ലക്നൗ സൂപ്പർ ജയന്റ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിക്കാൻ വേണ്ടിയായിരുന്നു രാജസ്ഥാൻ ആരാധകർ കാത്തിരുന്നത്. ലക്നൗവിന്റെ അടുത്ത മത്സരം കൊൽക്കത്ത ക്കെതിരെ ആയതിനാൽ അവർ രണ്ട് കളിയും തോറ്റ് പുറത്തേക്ക് പോകുമെന്ന പ്രതീക്ഷയിലായിരുന്നു റോയൽസ് ആരാധകർ. എന്നാൽ മുംബൈക്കെതിരെ വിജയം നേടിയതോടെ ലക്നൗവിന്റെ പോയിന്റ് നേട്ടം 15 ലെത്തി. നിലവിൽ 12 പോയിന്റുള്ള രാജസ്ഥാന് ഇനി ലക്നൗവിനെ മറികടക്കുക അസാധ്യം. മറുവശത്ത് മുംബൈക്കാവട്ടെ ദുർബലരായ സൺ റൈസേഴ്സ് ഹൈദരാബാദാണ് അവസാന കളിയിൽ എതിരാളികൾ. അതിൽ അവർക്ക് അനായാസം വിജയം നേടാനാകുമെന്നാണ് കരുതപ്പെടുന്നത്. അത് കൊ‌ണ്ടു തന്നെ ഇനി വൻ ട്വിസ്റ്റ് സംഭവിച്ചാൽ മാത്രമേ രാജസ്ഥാൻ പ്ലേ ഓഫിലുണ്ടാവൂ.

അവസാന കളിയിൽ ജയം അനിവാര്യം

നിലവിൽ 13 കളികളിൽ 12 പോയിന്റാണ് രാജസ്ഥാൻ റോയൽസിന്റെ സമ്പാദ്യം. അവസാന ലീഗ് മത്സരത്തിൽ ശിഖർ ധവാന്റെ പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന്റെ എതിരാളികൾ. പ്ലേ ഓഫ് യോഗ്യത നിലനിർത്താൻ ഈ കളിയിൽ രാജസ്ഥാന് വിജയം അനിവാര്യമാണ്. തോൽവിയാണ് കാത്തിരിക്കുന്നതെങ്കിൽ രാജസ്ഥാന്റെ സീസൺ 12 പോയിന്റിൽ അവസാനിക്കുകയും അവർ പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്യും.

സാധ്യതകൾ ഇപ്പോളും

അനുകൂലമാകേണ്ട മറ്റ് ഫലങ്ങൾ

പഞ്ചാബിനെതിരായ അവസാന കളിയിൽ ജയിച്ചത് കൊണ്ടു മാത്രം രാജസ്ഥാന് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല. മറിച്ച് മറ്റ് ചില മത്സരഫലങ്ങൾ അനുകൂലമാവുകയും വേണം. നിലവിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ് ടീമുകളുമായാണ് രാജസ്ഥാൻ പ്ലേ ഓഫ് യോഗ്യതയ്ക്ക് മത്സരിക്കുന്നത്. ഇതിൽ കൊൽക്കത്തയുടെ അടുത്ത മത്സരം ലക്നൗവിന് എതിരാണ്. ഈ കളിയിൽ ലക്നൗ ജയിക്കുന്നതാണ് റോയൽസിന് നല്ലത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, പഞ്ചാബ് കിംഗ്സും അവസാന 2 കളികളിലും, മുംബൈ ഇന്ത്യൻസ് അവരുടെ അവസാന കളിയിലും പരാജയപ്പെടുക കൂടി ചെയ്യുന്നതോടെ രാജസ്ഥാന് പ്ലേ ഓഫ് യോഗ്യത നേടാം.

പ്ലേ ഓഫ് ഉറപ്പിച്ച ടീം

അതേ സമയം ലീഗ് ഘട്ടത്തിൽ 6 മത്സരം മാത്രം ബാക്കി നിൽക്കെ കരുത്തരായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് ഇതു വരെ പ്ലേ ഓഫ് ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന കളിയിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയതോടെയാണ് ഗുജറാത്ത് പ്ലേ ഓഫിൽ കടന്നത്. നിലവിൽ 13 കളികളിൽ 18 പോയിന്റായ അവർ ഒന്നാം സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. ഇത് ക്വാളിഫയർ 1 ലേക്ക് അവർക്ക് യോഗ്യത നേടിക്കൊടുത്തിട്ടുണ്ട്.

Read Latest Sports News and Malayalam News

ഐപിഎൽ പോയിന്റ് പട്ടിക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്