ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി കടുത്ത നിരാശയിലാണ്. തുടർച്ചയായി അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ട ഒരു ടീമിനെ ഇനി എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് അദ്ദേഹം. കൊൽക്കത്തക്കെതിരെ ബാറ്റിങ് നിര 205 റൺസെടുത്തിട്ടും ബാംഗ്ലൂർ പരാജയപ്പെടുകയായിരുന്നു. അവസാന ഓവറുകളിൽ റസ്സൽ നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ തകർത്ത് കളഞ്ഞത്. അവസാന അഞ്ച് ഓവറിൽ 75 റൺസ് പിടിച്ച് നിർത്താൻ സാധിക്കുന്നില്ലെങ്കിൽ പിന്നെങ്ങിനെയാണ് ഈ ബോളിങ് നിര കളി ജയിക്കുകയെന്ന് കോഹ്ലി ചോദിച്ചു. ഇങ്ങനെയാണെങ്കിൽ 100 റൺസ് പോലും ഈസിയായി വഴങ്ങും.
"എന്ത് കൊണ്ട് കളി തോറ്റു എന്നതിനെ കുറിച്ച് ഇരുന്ന് സംസാരിക്കാം. പക്ഷേ ഇനിയും ചർച്ച ചെയ്യുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ സീസണിൽ ഇത് വരെ നിരാശ മാത്രമാണ് ബാക്കി," കോഹ്ലി പറഞ്ഞു
"എന്ത് കൊണ്ട് കളി തോറ്റു എന്നതിനെ കുറിച്ച് ഇരുന്ന് സംസാരിക്കാം. പക്ഷേ ഇനിയും ചർച്ച ചെയ്യുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ സീസണിൽ ഇത് വരെ നിരാശ മാത്രമാണ് ബാക്കി," കോഹ്ലി പറഞ്ഞു