ആപ്പ്ജില്ല

കോലിയും മ‍ാ‍ക‍്‍സ‍്‍വെല്ലും ഉറപ്പ്, ആ‍ർസിബിയിൽ രണ്ട് സ്ഥാനത്തിനായി 4 പേ‍ർ തമ്മിൽ മത്സരം!!

വിരാട് കോലിയെയും ഗ്ലെൻ മാക‍്‍സ‍്‍വെല്ലിനെയും ആർസിബി നിലനി‍ർത്തും. ഇനിയുള്ള രണ്ട് കളിക്കാരെ ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. നാല് പേ‍ർ തമ്മിലാണ് പ്രധാന മത്സരം...

Samayam Malayalam 29 Nov 2021, 4:18 pm
ഐപിഎൽ 2022 സീസണിനായി വിരാട് കോലിയെയും ഗ്ലെൻ മാക‍്‍സ‍്‍വെല്ലിനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂ‍‍ർ നിലനി‍ർത്തുമെന്ന് ഏകദേശം ഉറപ്പാണ്. കോലി കഴിഞ്ഞ സീസണിൽ ടീമിൻെറ നായകസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. പുതിയ ക്യാപ്റ്റനായിരിക്കും ഈ സീസണിൽ ആ‍ർസിബിയെ നയിക്കുക. കോലിക്ക് പുറമെ ഓസീസ് സൂപ്പ‍ർതാരം ഗ്ലെൻ മാക‍്‍സ്‍വെല്ലിനെയും ടീം നിലനി‍ർത്താനാണ് സാധ്യത.
Samayam Malayalam rcb set to retain kohli and glenn maxwell four players battle for remaining two spots
കോലിയും മ‍ാ‍ക‍്‍സ‍്‍വെല്ലും ഉറപ്പ്, ആ‍ർസിബിയിൽ രണ്ട് സ്ഥാനത്തിനായി 4 പേ‍ർ തമ്മിൽ മത്സരം!!


ഹർഷലോ സിറാജോ?

ഇക്കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് ജേതാവാണ് ഹർഷൽ പട്ടേൽ. ദേശീയ ടീമിലും ഹർഷൽ മികച്ച പ്രകടനത്തോടെ അരങ്ങേറ്റം നടത്തി. ആർസിബിയിലെ വിശ്വസ്തനായ മറ്റൊരു പേസർ മുഹമ്മദ് സിറാജും ഹർഷലും തമ്മിലായിരിക്കും മത്സരം വരിക. ഒരു പേസറെയേ നിലനിർത്താൻ സാധ്യതയുള്ളൂ.

(PTI Photo/Sportzpics)

ചാഹൽ സ്ഥാനം ഉറപ്പിച്ചേക്കും

വിരാട് കോലിയുടെ വിശ്വസ്തനായ യുസ്വേന്ദ്ര ചാഹലിനെ ആർസിബി നിലനിർത്തിയേക്കും. ഇന്ത്യൻ പിച്ചിൽ ഒരു മികച്ച സ്പിന്നറെ ടീമിന് ആവശ്യമാണ്. കഴിഞ്ഞ സീസണിൽ യുഎഇയിൽ മികച്ച പ്രകടനമാണ് ചാഹൽ നടത്തിയിരുന്നത്.

(Sportzpics for IPL/PTI Photo)

ദേവ്ദത്ത് പടിക്കൽ

കഴിഞ്ഞ രണ്ട് സീസണിലും ടീമിൻെറ ഓപ്പണറായിരുന്ന ദേവ്ദത്ത് പടിക്കലിനെ നിലനിർത്താനും സാധ്യതയുണ്ട്. എന്നാൽ സ്ഥാനം ഉറപ്പിച്ച രണ്ട് പേർ ബാറ്റർമാരാണെന്നത് ദേവ്ദത്തിന് തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ടീമിൻെറ മുന്നേറ്റത്തിൽ ദേവ്ദത്തിൻെറ പ്രകടനം നിർണായകമായിരുന്നു.

(PTI Photo/Sportzpics)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്