ആപ്പ്ജില്ല

ഭുവിയുടെ ഒരോവറിൽ 26 റൺസ് അടിച്ച് ഋഷഭ് പന്ത് !

ഭുവനേശ്വർ കുമാറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം ഡൽഹി ഡെയർ ഡെവിൾസ് താരം ഋഷഭ് പന്ത് കാഴ്ച വെച്ചത്

Samayam Malayalam 11 May 2018, 1:54 pm
ന്യൂഡൽഹി: അവസാന ഓവറുകളിൽ ബാറ്റ്സ്മാൻമാരെ വരിഞ്ഞ് മുറുക്കുന്ന ഇന്ത്യൻ ബോളറാണ് ഭുവനേശ്വർ കുമാർ. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും അപകടകാരിയായ പേസർ. എെപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ് നിരയായ സൺ റൈസേഴ്സ് ഹൈദരാബാദിൻെറ കുന്തമുനയാണ് ഭുവി.
Samayam Malayalam 1526022340-Bhuvneshwar-Pant-AP-PTI


എന്നാൽ ഭുവനേശ്വർ കുമാറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം ഡൽഹി ഡെയർ ഡെവിൾസ് താരം ഋഷഭ് പന്ത് കാഴ്ച വെച്ചത്. മത്സരത്തിൽ സെഞ്ച്വറി നേടിയ പന്ത് ഭുവിയുടെ ഒരോവറിൽ 26 റൺസാണ് അടിച്ച് കൂട്ടിയത്. അവസാന ഓവറിൽ രണ്ട് ഫോറും മൂന്ന് സിക്സറും അടക്കമാണ് പന്ത് 26 റൺസ് അടിച്ചത്.

പന്തിൻെറ ബാറ്റിങ് പ്രകടനം കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്