മുംബൈ: വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹിയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ച വെച്ചത് ഋഷഭ് പന്താണ്. മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി വെറും 27 പന്തിൽ നിന്ന് 78 റൺസ് പന്ത് അടിച്ചെടുത്തു. ഏഴ് സിക്സറുകളും ഏഴ് ഫോറുകളും ആ ബാറ്റിൽ നിന്ന് പറന്നു. 18 പന്തിൽ നിന്നാണ് പന്ത് അർധശതകം തികച്ചത്. മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റവും വേഗത്തിൽ അർധശതകം നേടിയിരുന്ന എംഎസ് ധോണിയുടെ റെക്കോർഡ് ഇതിലൂടെ പന്ത് മറികടന്നു. 20 പന്തിൽ നിന്ന് ധോണി നേടിയ അർധശതകമായിരുന്നു നേരത്തെ റെക്കോർഡ്.
ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ അർധശതകം നേടിയതിൻെറ റെക്കോർഡ് കെഎൽ രാഹുലിൻെറ പേരിലാണ്. വെറും 14 പന്തിൽ നിന്ന് അദ്ദേഹം അർധശതകം നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ അർധശതകം നേടിയതിൻെറ റെക്കോർഡ് കെഎൽ രാഹുലിൻെറ പേരിലാണ്. വെറും 14 പന്തിൽ നിന്ന് അദ്ദേഹം അർധശതകം നേടിയിട്ടുണ്ട്.