ബെംഗലൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി ചരിത്രനേട്ടത്തിന് അരികെയാണ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 46 റൺസ് നേടാനായാൽ ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം മാറും. ചെന്നൈ സൂപ്പർ കിങ്സ് ബാറ്റ്സ്മാൻ സുരേഷ് റെയ്നയാണ് ഐപിഎല്ലിൽ 5000 റൺസ് തികച്ചിട്ടുള്ള ആദ്യ ബാറ്റ്സ്മാൻ. ഈ ഐപിഎല്ലിലെ ആദ്യ മത്സരത്തിലാണ് റെയ്ന റെക്കോർഡ് സ്വന്തമാക്കിയത്. 164 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 4954 റൺസാണ് ഇത് വരെ കോഹ്ലി നേടിയിട്ടുള്ളത്.
ഇത് വരെയുള്ള എല്ലാ സീസണിലും കോഹ്ലി ബാംഗ്ലൂർ ടീമിൽ തന്നെയാണ് കളിക്കുന്നത്. നാല് സെഞ്ച്വറികളും 34 അർധസെഞ്ച്വറികളും ഐപിഎല്ലിൽ അദ്ദേഹം നേടിയിട്ടുണ്ട്.
ഇത് വരെയുള്ള എല്ലാ സീസണിലും കോഹ്ലി ബാംഗ്ലൂർ ടീമിൽ തന്നെയാണ് കളിക്കുന്നത്. നാല് സെഞ്ച്വറികളും 34 അർധസെഞ്ച്വറികളും ഐപിഎല്ലിൽ അദ്ദേഹം നേടിയിട്ടുണ്ട്.