ജെയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി. ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിൻെറ 100ാമത് മത്സരമാണിത്. ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ 100 മത്സരം കളിക്കുന്ന മൂന്നാമത് കളിക്കാരനാണ് കോഹ്ലി. ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി 162 മത്സരങ്ങൾ ക്യാപ്റ്റൻ എന്ന നിലയിൽ കളിച്ചിട്ടുണ്ട്. മുൻ കൊൽക്കത്ത, ഡൽഹി നായകൻ ഗംഭീർ 129 മത്സരങ്ങളിൽ ഐപിഎല്ലിൽ ടീമിനെ നയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക് ഈ നേട്ടം കൈവരിക്കാൻ ഇനി എട്ട് മത്സരങ്ങൾ കൂടി മതി.
മത്സരത്തിൽ ബാംഗ്ലൂരിന് കനത്ത തിരിച്ചടിയേകി നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി . ശ്രേയസ് ഗോപാലിൻെറ പന്തിലാണ് കോഹ്ലി മടങ്ങിയത്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം 25 പന്തിൽ നിന്ന് 23 റൺസെടുത്തു.
മത്സരത്തിൽ ബാംഗ്ലൂരിന് കനത്ത തിരിച്ചടിയേകി നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി . ശ്രേയസ് ഗോപാലിൻെറ പന്തിലാണ് കോഹ്ലി മടങ്ങിയത്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം 25 പന്തിൽ നിന്ന് 23 റൺസെടുത്തു.