ആപ്പ്ജില്ല

ടോസിനിടെ വീണ്ടും സഞ്ജുവിൻെറ തമാശ; തൻെറ ഭാഗത്തും തെറ്റുണ്ടെന്ന് കോലി, കാരണം ഇതാണ്!!

ടോസ് സമയത്ത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിൻെറ തമാശകൾ തുടരുന്നു. ആദ്യ കെഎൽ രാഹുലും പിന്നീട് ധോണിയും ഇത് കണ്ട് ചിരിച്ചുവെങ്കിൽ ഇത്തവണ വിരാട് കോലിയുടെ ഊഴമാണ്.

Samayam Malayalam 22 Apr 2021, 10:31 pm
ഇന്ത്യൻ പ്രീമിയ‍ർ ലീഗിൽ ടോസ് സമയത്ത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിൻെറ തമാശകൾ തുടരുന്നു. പഞ്ചാബ് കിങ്സിനെതിരെയും ചെന്നൈ സൂപ്പ‍ർ കിങ്സിനെതിരെയും ടോസ് നേടിയ സഞ്ജു അമ്പയ‍ർമാരെ പറ്റിച്ചിരുന്നു. ടോസ് ഇട്ട കോയിൻ പോക്കറ്റിലിട്ടാണ് സഞ്ജു തമാശ കാണിച്ചത്. ആദ്യമത്സരത്തിൽ ശരിക്കും അമ്പയ‍ർ ഞെട്ടുകയും ചെയ്തു.
Samayam Malayalam Sajnu Samson
സഞ്ജു സാംസണും വിരാട് കോലിയും


ആ‍ർസിബിക്കെതിരായ മത്സരത്തിൽ വിരാട് കോലിയോടാണ് ഇപ്പോൾ സഞ്ജു ചെറിയൊരു തമാശ ഒപ്പിച്ചത്. മത്സരത്തിൽ വിരാട് കോലിക്കാണ് ടോസ് ലഭിച്ചത്. എന്നാൽ കോലിക്ക് ഇത് ആദ്യം മനസ്സിലായില്ല. ടോസ് തനിക്കാണ് ലഭിച്ചതെന്ന ഭാവത്തിൽ സഞ്ജു മൈക്ക് കയ്യിലെടുത്തു. എന്നിട്ടും കോലിക്ക് മനസ്സിലായില്ലെന്ന് തോന്നിയപ്പോഴാണ് സഞ്ജു കാര്യം പറഞ്ഞത്.


അബദ്ധം മനസ്സിലാക്കിയ കോലി ചിരിച്ച് കൊണ്ടാണ് സഞ്ജുവിൻെറ കയ്യിൽ നിന്ന് മൈക്ക് വാങ്ങിയത്. തനിക്ക് ടോസ് മിക്കപ്പോഴും കിട്ടാറില്ലല്ലോ അത് കൊണ്ടാണ് അങ്ങനെ നിന്നതെന്നായിരുന്നു കോലിയുടെ മറുപടി. ടോസിൻെറ കാര്യത്തിൽ നിർഭാഗ്യവാനാണ് വിരാട് കോലിയെന്നത് സത്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും പലപ്പോഴും ടോസിലെ ഭാഗ്യം കോലിയെ തുണയ്ക്കാറില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്