Please enable javascript.Rajasthan Royals,രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ അത്ര കൂളല്ല; ക്യാപ്റ്റൻ സഞ്ജുവിന് തലവേദന സമ്മാനിച്ച് ഈ സൂപ്പർ താരങ്ങൾ, ആശങ്കയിൽ ആരാധകരും - sanju samson and rajasthan royals not happy as these three players bring them tension ahead of next ipl match - Samayam Malayalam

രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ അത്ര കൂളല്ല; ക്യാപ്റ്റൻ സഞ്ജുവിന് തലവേദന സമ്മാനിച്ച് ഈ സൂപ്പർ താരങ്ങൾ, ആശങ്കയിൽ ആരാധകരും

Curated byഗോകുൽ എസ് | Samayam Malayalam 4 May 2024, 12:51 am
Subscribe

ഐപിഎൽ 2024 സീസണിൽ മികച്ച ഫോമിൽ മുന്നേറുന്ന രാജസ്ഥാൻ റോയൽസിന് (Rajasthan Royals) ആശങ്ക നൽകി ഈ താരങ്ങൾ. ക്യാപ്റ്റൻ സഞ്ജു സാംസണും (Sanju Samson) തലവേദന. വരും മത്സരങ്ങളിൽ കാര്യങ്ങൾ മാറിമറിയുമെന്ന പ്രതീക്ഷയിൽ ആരാധകർ‌.

sanju samson and rajasthan royals not happy as these three players bring them tension ahead of next ipl match
രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ അത്ര കൂളല്ല; ക്യാപ്റ്റൻ സഞ്ജുവിന് തലവേദന സമ്മാനിച്ച് ഈ സൂപ്പർ താരങ്ങൾ, ആശങ്കയിൽ ആരാധകരും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2024) പതിനേഴാം സീസണിൽ കിടില‌ബ് ഫോമിലാണ് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന രാജസ്ഥാൻ റോയൽസ് (Rajasthan Royals). ആദ്യ 10 കളികളിൽ എട്ടെണ്ണത്തിലും വിജയം നേടിയ അവർ, പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിലാണ്‌. ഒരു കളി കൂടി വിജയിക്കുന്നതോടെ ഔദ്യോഗികമായി അവർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. രണ്ട് കളികൾ മാത്രമാണ് ഈ ‌സീസണിൽ രാജസ്ഥാൻ റോയൽസ് തോറ്റത്. ഈ രണ്ട് മത്സരങ്ങളും അവസാന പ‌ന്തിലേക്ക് നീണ്ട ത്രില്ലറുകളായിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയായിരുന്നു റോയൽസിന്റെ അവസാന കളിയും പരാജയവും. ഒരു റണ്ണിനാണ് സഞ്ജുപ്പട ഈ മത്സരം അടിയറവ് വെച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഹൈദരാബാദിനെതിരായ കളിക്ക്‌ ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ആശങ്ക‌ വർധിച്ചിട്ടുണ്ട്. ടീമിലെ ചില സൂപ്പർ താരങ്ങളുടെ കാര്യത്തിലാണ് സഞ്ജുവിനും റോയൽസിനും ഇപ്പോൾ ആശങ്ക. ഇത് എന്താണെന്ന് നോക്കാം.

ചഹൽ നിരാശപ്പെടുത്തുന്നു

ചഹൽ നിരാശപ്പെടുത്തുന്നു

ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ് യുസ്വേന്ദ്ര ചഹൽ. 2022 ൽ രാജസ്ഥാൻ റോയൽസിൽ എത്തിയത് മുതൽ അവർക്കായും കിടിലൻ പ്രകടനങ്ങളാണ് ഈ വലം കൈയ്യൻ സ്പിന്നറുടേത്. ഈ സീസണിലും മികച്ച രീതിയിൽ തുടങ്ങിയ ചഹൽ ഇതുവരെ 13 വിക്കറ്റുകൾ നേടി‌. എന്നാൽ കഴിഞ്ഞ കുറച്ച് കളികളായി ദയനീയ ഫോമിലാണ് ചഹൽ. അവസാനം കളിച്ച നാല് മത്സരങ്ങളിലും 40 റൺസിന് മുകളിൽ അദ്ദേഹം വഴങ്ങി. ഇതിൽ ഒരു കളിയിൽ 54 റൺസും, മറ്റൊരു കളിയിൽ 62 റൺസുമാണ് അദ്ദേഹത്തിനെതിരെ എതിരാളികൾ അടിച്ചെടുത്തത്.

ഈ നാല് കളികളിൽ നിന്ന് ആകെ രണ്ട് വിക്കറ്റുകൾ മാത്രമാണ് ചഹലിന് നേടാനായത്. ടീമിന്റെ പ്രധാന ബോളറായ ചഹൽ സീസണിന്റെ അവസാന ഘട്ടം എത്തിയപ്പോൾ ഇതുപോലെ മോശം ഫോമിലേക്ക് വീണത് രാജസ്ഥാനും ക്യാപ്റ്റൻ സഞ്ജുവിനും നൽകുന്ന ആശങ്ക ചെറുതല്ല.

അശ്വിന്റെ കാര്യത്തിലും ആശങ്ക

അശ്വിന്റെ കാര്യത്തിലും ആശങ്ക

ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ ഏറ്റവും മോശം ഫോമിലുള്ള താരമാണ് ആർ അശ്വിൻ. ഒൻപത് കളികളിൽ നിന്ന് വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് അശ്വിന് ഈ സീസണിൽ നേടാനായത്. 157.50 എന്ന ദയനീയ ബോളിങ് ശരാശരിയാണ് അദ്ദേഹത്തിന്റേത്‌. മുൻ സീസണുകളിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന അശ്വിന് ഇത്തവണ 10 മത്സരങ്ങൾ കഴിഞ്ഞിട്ടും ഫോമിലേക്ക് എത്താൻ സാധിക്കാത്തത് രാജസ്ഥാൻ റോയൽസിന് നൽകുന്ന തലവേദന‌ ചെറുതൊന്നുമല്ല. പ്ലേ ഓഫിലേക്ക് അടുക്കവെ വരും മത്സരങ്ങളിൽ അദ്ദേഹം ഫോമിലെത്തേണ്ടത് രാജസ്ഥാ‌‌ൻ ടീമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

ധോണി ചെയ്തത് തെറ്റെന്ന് ഇർഫാൻ പത്താൻ

സൂപ്പർ താരത്തിന് പരിക്ക്

സൂപ്പർ താരത്തിന് പരിക്ക്

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ്‌ പരാജയപ്പെട്ട മത്സരത്തിലാണ് അവരുടെ സൂപ്പർ താരങ്ങളിൽ ഒരാളായ ധ്രുവ് ജൂറലിന് പരിക്ക് പറ്റിയത്. ഫീൽഡിങ്ങിനിടെ പരിക്കേറ്റ ജൂറൽ ഹൈദരാബാദ് ഇന്നിങ്സിന്റെ അവസാന 11 ഓവറുകളിൽ ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. മുൻ കളികളിൽ ബാറ്റിങ് ഓർഡറിൽ അ‌ഞ്ചാമത് ഇറങ്ങിയ താരം പരിക്കിനെത്തുടർന്ന് ഹൈദരാബാദിനെതിരെ ഏഴാം നമ്പരിലാണ് കളിച്ചത്. വേദന കടിച്ചമർത്തി ബാറ്റ് ചെയ്ത ജൂറലിന് ഈ കളിയിൽ തിള‌ങ്ങാനും സാധിച്ചില്ല. ഐപിഎൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ പരിക്കിന്റെ പിടിയിലേക്ക് വീണത് രാജസ്ഥാനെ വല്ലാതെ ആശങ്കപ്പെടുത്തുന്നു.

​ഒന്നാം സ്ഥാനത്ത് തന്നെ

​ഒന്നാം സ്ഥാനത്ത് തന്നെ

അതേ സമയം ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ റോയൽസ്. 10 കളികളിൽ എട്ട് വിജയങ്ങൾ നേടിയ ടീമിന്റെ അക്കൗണ്ടിൽ 16 പോയിന്റാണുള്ളത്‌. വരുന്ന ചൊവ്വാഴ്ച ഡെൽഹി ക്യാപിറ്റൽസിന് എതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ഡെൽഹിയിലാണ് അടുത്ത മത്സരം

ഗോകുൽ എസ്
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ