ആപ്പ്ജില്ല

രാജസ്ഥാൻ കളി ജയിക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു; വഴിത്തിരിവായത് അക്കാര്യം, രാജസ്ഥാൻ റോയൽസ് നായകൻ പറഞ്ഞത് ഇങ്ങനെ

മുംബൈ ഇന്ത്യൻസിനെതിരെ ആധികാരിക ജയമാണ് രാജസ്ഥാൻ റോയൽസ് (Rajasthan Royals) സ്വന്തമാക്കിയത്. ഈ കളിക്ക് ശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ (Sanju Samson) മത്സരത്തിൽ നിർണായകമായ കാര്യങ്ങൾ വെളിപ്പെടുത്തി.

Curated byഗോകുൽ എസ് | Samayam Malayalam 23 Apr 2024, 1:31 am
2024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL 2024) തങ്ങളുടെ ഏഴാം ജയം നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന രാജസ്ഥാൻ റോയൽസ് (Rajasthan Royals). ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയമാണ് സഞ്ജുവും ടീമും നേടിയത്‌. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറുകളിൽ 179/9 എന്ന സ്കോർ നേടിയപ്പോൾ, രാജസ്ഥാൻ റോയൽസ് എട്ട് പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി.
Samayam Malayalam sanju samson reveals the turning point behind rajasthan royals win over mumbai indians in ipl 2024
രാജസ്ഥാൻ കളി ജയിക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു; വഴിത്തിരിവായത് അക്കാര്യം, രാജസ്ഥാൻ റോയൽസ് നായകൻ പറഞ്ഞത് ഇങ്ങനെ


യശസ്വി ജയ്സ്വാളിന്റെ കിടിലൻ സെഞ്ചുറിയായിരുന്നു രാജസ്ഥാന്റെ ജയത്തിന് പിന്നിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. എന്നാൽ ഈ കളിക്ക് ശേഷം സംസാരിക്കവെ മറ്റൊരു കാര്യമാണ് കളിയിലെ വഴിത്തിരിവായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ചൂണ്ടിക്കാട്ടിയത്. സഞ്ജുവിന് പറയാനുണ്ടായിരുന്ന കാര്യങ്ങൾ നോക്കാം.

​സഞ്ജു പറയുന്നു

മുംബൈ ഇന്ത്യൻസിനെതിരായ ജയത്തിനുള്ള ക്രെഡിറ്റ് ടീമിലെ എല്ലാ കളിക്കാർക്കും അവകാശപ്പെട്ടതാണെന്ന് മത്സരശേഷം സഞ്ജു ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ പവർപ്ലേയിൽ റോയൽസ് നന്നായി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുംബൈയുടെ ഇടം കൈയ്യൻ ബാറ്റർമാർ (തിലക്, വധേര) എന്നിവർ ചഹലിനും അശ്വിനുമെതിരെ നന്നായി കളിച്ചെന്നും പറഞ്ഞു. അവസാന ഓവറുകളിൽ ആവേശ് ഖാനും സന്ദീപ് ശർമയും തിരിച്ചുവന്ന രീതിയാണ് രാജസ്ഥാൻ കളി ജയിക്കാനുള്ള കാരണമെന്നും ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.

സഞ്ജുവിന്റെ വാക്കുകൾ

"ക്രെഡിറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. പവർപ്ലേയിൽ ഞങ്ങൾ നന്നായി തുടങ്ങി. പിന്നീട് ഇടം കൈയ്യൻ ബാറ്റർമാർ ചഹലിനെയും അശ്വിനെയും അവിശ്വസനീയമാം വിധം കളിച്ചു. എന്നാൽ സന്ദീപും ആവേശ് ഖാനും തിരിച്ചു വന്ന രീതി, അതാണ് ഞങ്ങളെ ജയിപ്പിച്ചത്."

"വിക്കറ്റ് വരണ്ടതായിരുന്നു, എന്നാൽ ലൈറ്റുകൾ തെളിഞ്ഞപ്പോൾ, വിക്കറ്റുകൾ ബാറ്റ് ചെയ്യാൻ കൂടുതൽ മികച്ചതായി മാറി. ജയ്സ്വാൾ വളരെയധികം ആത്മവിശ്വാസം ഉള്ളവനാണ്. അവന് ആരിൽ നിന്നും ഉപദേശങ്ങൾ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. ഒരു കളിയുടെ മാത്രം കാര്യമായിരുന്നു അവനുണ്ടായിരുന്നതെന്ന് ഞങ്ങൾക്ക് അറിയമായിരുന്നു. അവൻ വളരെ ശാന്തനായിരുന്നു, അവന്റെ കാര്യത്തിൽ വളരെയധികം സന്തോഷവുമുണ്ട്." സഞ്ജു പറഞ്ഞു നിർത്തി‌.

ഗിൽ കിടിലൻ നേട്ടത്തിൽ

​രാജസ്ഥാന്റെ കിടിലൻ തിരിച്ചുവരവ്

ജയ്പൂരിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് 20 റൺസ് എത്തിയപ്പോളേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.‌ എന്നാൽ ഇതിന് ശേഷം വധേരയുടെയും തിലക് വർമയുടെയും മികവിൽ തിരിച്ചടിച്ച മുംബൈ മികച്ച സ്കോറിലേക്ക് കുതിച്ചു. 16 ഓവറുകൾ അവസാനിക്കുമ്പോൾ 151/4 എന്ന അതിശക്തമായ നിലയിലായിരുന്നു ടീം, എന്നാൽ അവസാന നാലോവറുകളിൽ വെറും 28 റൺസ് വിട്ടുകൊടുത്ത് കിടിലൻ തിരിച്ചുവരവാണ് രാജസ്ഥാൻ ബോളർമാർ നടത്തിയത്.

ഇതിൽ ആവേശ് ഖാൻ എറിഞ്ഞ പത്തൊൻപതാം ഓവറിൽ ആറ് റൺസും സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് റൺസും മാത്രമാണ് മുംബൈക്ക് നേടാനായത്. സന്ദീപിന്റെ ഓവറിൽ മൂന്ന് വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. ഡെത്ത് ഓവറുകളിലെ ഈ മാസ്മരിക ബോളിങ് പ്രകടനം തന്നെയാണ് രാജസ്ഥാനെ കളിയിലേക്ക് ശക്തമായി തിരിച്ചുകൊണ്ടു വന്നത്.

​രാജസ്ഥാൻ ഒന്നാമത്

സീസണിൽ ഏഴ് കളികൾ ജയിച്ചുകഴിഞ്ഞ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് റോയൽസിന്റെ സമ്പാദ്യം. ഒരു കളി കൂടി ജയിച്ചാൽ പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കാൻ സഞ്ജുവിനും ടീമിനും കഴിയും.

രാജസ്ഥാൻ ജയത്തിന് ശേഷം

ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്