ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ മുന്നൊരുക്കങ്ങളിലാണ് ഐപിഎൽ ഫ്രാഞ്ചെസികൾ. കഴിഞ്ഞ തവണ വരെ ഡൽഹി ഡെയർ ഡെവിൾസ് ആയിരുന്ന ടീം ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ആയാണ് എത്തുന്നത്. ടീമിൻെറ പ്രധാന താരമാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. കഴിഞ്ഞ തവണ സൺ റൈസേഴ്സ് ഹൈദരാബാദിൻെറ താരമായിരുന്നു ധവാൻ. ടീമിലെത്തിയ താരത്തിൻെറ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. തൻെറ ഏറ്റവും പ്രിയപ്പെട്ട ബോളർ ആരാണെന്ന് ധവാൻ ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നു.
പാകിസ്ഥാൻെറ റാവൽപിണ്ടി എക്സ്പ്രസ് ശുഐബ് അക്തറിനെയാണ് ധവാൻ തൻെറ പ്രിയപ്പെട്ട ബോളറായി തിരഞ്ഞെടുത്തിരിക്കുന്നത്.
പാകിസ്ഥാൻെറ റാവൽപിണ്ടി എക്സ്പ്രസ് ശുഐബ് അക്തറിനെയാണ് ധവാൻ തൻെറ പ്രിയപ്പെട്ട ബോളറായി തിരഞ്ഞെടുത്തിരിക്കുന്നത്.