ആപ്പ്ജില്ല

ഹൈദരാബാദിൻെറ കയ്യിൽ നിന്ന് കളി പിടിച്ച് വാങ്ങിയ റസ്സൽ കൊടുങ്കാറ്റ്

ആന്ദ്ര റസ്സൽ എന്ന വെസ്റ്റ് ഇൻഡീസ് കൊടുങ്കാറ്റാണ് കൊൽക്കത്തയുടെ ഈഡൻ ഗാർഡനിൽ സൺ റൈസേഴ്സിനെതിരെ ആഞ്ഞടിച്ചത്. അവസാന ഓവറുകളിൽ റസ്സൽ ആഞ്ഞടിക്കുകയായിരുന്നു.

Samayam Malayalam 24 Mar 2019, 10:40 pm

ഹൈലൈറ്റ്:

  • വെടിക്കെട്ട് പ്രകടനവുമായി റസ്സൽ
  • 19 പന്തിൽ നിന്ന് 49 റൺസ്
  • കൊൽക്കത്തയ്ക്ക് ആറ് വിക്കറ്റ് വിജയം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Russel New
കൊൽക്കത്ത: ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച സ്കോർ പടുത്തുയർത്തി വിജയം ഉറപ്പിച്ചതാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. എന്നാൽ ആന്ദ്ര റസ്സൽ എന്ന വെസ്റ്റ് ഇൻഡീസ് കൊടുങ്കാറ്റാണ് കൊൽക്കത്തയുടെ ഈഡൻ ഗാർഡനിൽ സൺ റൈസേഴ്സിനെതിരെ ആഞ്ഞടിച്ചത്.
അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് റസ്സൽ പുറത്തെടുത്തത്.
19 പന്തിൽ നിന്ന് 49 റൺസെടുത്ത റസ്സൽ മത്സരം ഹൈദരാബാദിൽ നിന്ന് പിടിച്ച് വാങ്ങുകയായിരുന്നു. നാല് ഫോറും നാല് സിക്സറും പറത്തിയാണ് റസ്സലിൻെറ വെടിക്കെട്ട്. 257.89 ആണ് അദ്ദേഹത്തിൻെറ സ്ട്രൈക് റേറ്റ്.

മത്സരത്തിൽ ആറ് വിക്കറ്റിനാണ് കൊൽക്കത്ത ഹൈദരാബാദിനെ തോൽപ്പിച്ചത്. റസ്സലാണ് കളിയിലെ കേമൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്