ആപ്പ്ജില്ല

ഹൈദരാബാദിന് വീണ്ടും തോൽവി തന്നെ, എന്നിട്ടും ഐപിഎല്ലിനെ ഇളക്കിമറിച്ച് കാവിയ മാരൻ!!

ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ജയിച്ചാലും തോറ്റാലും ഇപ്പോൾ താരമാവുന്നത് കാവിയ മാരനാണ്. ടീം സിഇഒ ആയ കാവിയ ദുബായിൽ ഡൽഹിക്കെതിരായ മത്സരം കാണാനെത്തിയിരുന്നു.

Curated bySreejith Vallikunnu | Samayam Malayalam 23 Sept 2021, 1:01 pm
ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്ത് തുടരുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. ഒരുകാലത്ത് ലീഗിലെ കരുത്തരായിരുന്ന ടീം തുടരെ തുടരെ തോൽവികളേറ്റുവാങ്ങുകയാണ്. ഡൽഹി കാപ്പിറ്റൽസ് 8 വിക്കറ്റിനാണ് ഹൈദരാബാദിനെ തകർത്ത് കളഞ്ഞത്. ഐപിഎൽ പുനരാരംഭിച്ച ശേഷം ടീമിൻെറ ആദ്യമത്സരമായിരുന്നു ഇത്. കളിക്ക് ശേഷം ആരാധകർ ഹൈദരാബാദ് സിഇഒ കാവിയ മാരന് പിന്നാലെയാണ്. നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Samayam Malayalam sunrisers hyderabad ceo kaviya maran becomes star after match against dc
ഹൈദരാബാദിന് വീണ്ടും തോൽവി തന്നെ, എന്നിട്ടും ഐപിഎല്ലിനെ ഇളക്കിമറിച്ച് കാവിയ മാരൻ!!



കാവിയയാണ് താരം

സൺ റൈസേഴ്സിൻെറ മത്സരങ്ങൾ കാണാൻ മുമ്പും കാവിയ മാരൻ എത്താറുണ്ട്. യുഎഇയിൽ ഡൽഹിക്കെതിരായ മത്സരത്തിനും പതിവ് തെറ്റിക്കാതെ കാവിയ എത്തി. ഹൈദരാബാദിൻെറ തോൽവിയിൽ കാവിയയെ ട്രോളിയും നിരാശ പങ്കുവെച്ചുമൊക്കെ നിരവധി ട്വീറ്റുകളാണ് വരുന്നത്.

പിന്തുണ ഹൈദരാബാദിന് തന്നെ

ഹൈദരാബാദ് ഇങ്ങനെ തോറ്റാലോ...

തിരിച്ചുവരവ് പ്രയാസം

ഐപിഎൽ 2021 സീസണിൽ ഇനി ഹൈദരാബാദിൻെറ തിരിച്ചുവരവ് എളുപ്പമാവില്ല. ഡൽഹി കാപ്പിറ്റൽസ് ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അവസാന സ്ഥാനത്തായ ഹൈദരാബാദിന് ഇനി അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിജയം നേടുകയെന്നത് മാത്രമായിരിക്കും മുന്നിലുള്ള ലക്ഷ്യം.

Also Read: കോലിയുടെ ക്യാപ്റ്റൻ സ്ഥാനം ഈ സീസണിൽ തന്നെ തെറിക്കും; മുൻ ഇന്ത്യൻ താരത്തിൻെറ പ്രവചനം!!

ഈ ചിരിയിലാണ് പ്രതീക്ഷ

തോൽവിയിൽ നിരാശ

ടീം തുടർച്ചയായി തോൽക്കുന്നതിൽ ആരാധകർക്ക് നിരാശയുണ്ട്. ഹൈദരാബാദ് ടീം ഉടമയായ കലാനിധ മാരൻെറ മകളാണ് കാവിയ മാരൻ. ഡൽഹിക്കെതിരെ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ബാറ്റിങിലും ബോളിങിലും നിരാശപ്പെടുത്തിയ ടീം പോയൻറ് പട്ടികയിൽ നിലവിൽ അവസാന സ്ഥാനത്താണ്.

ഓതറിനെ കുറിച്ച്
Sreejith Vallikunnu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്