ആപ്പ്ജില്ല

നോമ്പുതുറക്കായി ഒരുമിച്ച് ചേർന്ന് ഹൈദരാബാദ് താരങ്ങൾ

ടീമിലെ താരങ്ങൾ ഒരുമിച്ച് നോമ്പ് തുറക്കുന്ന ചിത്രം പേസർ ഖലീൽ അഹമ്മദാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്

Samayam Malayalam 7 May 2019, 9:40 pm
ഹൈദരാബാദ്: ഐപിഎല്ലായാലും നോമ്പ് മുടക്കാൻ തയ്യാറല്ല ഹൈദരാബാദ് താരങ്ങൾ. ടീമിലെ താരങ്ങൾ ഒരുമിച്ച് നോമ്പ് തുറക്കുന്ന ചിത്രം പേസർ ഖലീൽ അഹമ്മദാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ടീമിലെ സീനിയർ താരം യൂസഫ് പഠാനും ഒപ്പമുണ്ട്.
Samayam Malayalam SRH


ഹൈദരാബാദ് ടീമിലെ അഫ്ഗാനിസ്ഥാൻ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ശബാസ് നദീം എന്നിവരും നോമ്പ് തുറയിൽ ഒരുമിച്ച് ചേർന്നു. പോസ്റ്റിന് നിരവധി പേർ താരങ്ങൾക്ക് റമദാൻ ആശംസകൾ നേരുന്നുണ്ട്. ഐപിഎല്ലിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പാണ് ഹൈദരാബാദ്.


ഇത്തവണയും സൺ റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്