ഐപിഎല്ലിൽ പ്ലേ ഓഫിലെത്താൻ സാധ്യതയുള്ള നാല് ടീമുകൾ ഏതെല്ലാമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ടോം മൂഡി. ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ചെന്നൈ സൂപ്പർ കിങ്സിനെ മൂഡി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് കൂടിയായ ചെന്നൈ ഇത് വരെ കളിച്ച സീസണുകളിലൊന്നും പ്ലേ ഓഫ് കാണാതെ പുറത്തായിട്ടില്ല. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇക്കുറിയും പ്ലേ ഓഫിലെത്തുമെന്ന് മൂഡി ഉറപ്പിക്കുന്നു. ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിലുള്ള രണ്ടാമത്തെ ടീം. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയിരുന്നു. രഹാനെ, അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങളും ഈ സീസണിൽ ടീമിലെത്തിയിട്ടുണ്ട്.
Also Read: ഐപിഎല്ലിൽ ഇന്ന് ഉദ്ഘാടന പോരാട്ടം, കണക്കുതീര്‍ക്കാന്‍ ചെന്നൈ മുംബൈയ്ക്കെതിരെ; ശ്രദ്ധയെല്ലാം ഒരു കളിക്കാരനില്‍!
2016ൽ കിരീടം നേടുകയും 2018ൽ ഫൈനലിലെത്തുകയും ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദാണ് മൂന്നാമത്തെ ടീം. കഴിഞ്ഞ സീസൺ വരെ എസ്ആർച്ച് പരിശീലകൻ കൂടിയായിരുന്നു മൂഡി. കിങ്സ് ഇലവൻ പഞ്ചാബാണ് പട്ടികയിലെ സർപ്രൈസ് ടീം. കെഎൽ രാഹുലിൻെറ നേതൃത്വത്തിലുള്ള ടീം ഇക്കുറി പ്ലേ ഓഫിലെത്തുമെന്ന് മൂഡി പ്രവചിക്കുന്നു.
2014ൽ യുഎഇയിൽ വെച്ച് ഐപിഎൽ നടന്നപ്പോൾ പഞ്ചാബ് ഫൈനലിലെത്തിയിരുന്നു. ലീഗിൻെറ ചരിത്രത്തിലെ അവരുടെ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു. പുതിയ നായകൻ കെഎൽ രാഹുലിൻെറ നേതൃത്വത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ അവരെത്തുന്നത്.