ആപ്പ്ജില്ല

നോബോൾ വിവാദത്തിൽ വഴിത്തിരിവ്; ധോണിയെ രക്ഷിച്ചത് അമ്പയർ

ഇക്കാര്യത്തിൽ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം മാത്രമാണ് പിഴശിക്ഷ വിധിച്ചത്. ശിക്ഷ കുറഞ്ഞു പോയെന്ന് ചിലയിടങ്ങളിൽ നിന്ന് വിമർശനങ്ങളുണ്ട്

Samayam Malayalam 12 Apr 2019, 11:33 pm
Samayam Malayalam MSDD
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിലിറങ്ങി എംഎസ് ധോണി ക്ഷുഭിതനായ സംഭവം വൻവിവാദമായിരിക്കുകയാണ്. ഇക്കാര്യത്തിൽ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം മാത്രമാണ് പിഴശിക്ഷ വിധിച്ചത്. ശിക്ഷ കുറഞ്ഞു പോയെന്ന് ചിലയിടങ്ങളിൽ നിന്ന് വിമർശനങ്ങളുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ മത്സരത്തിലെ ലെഗ് അമ്പയർ ബ്രൂസ് ഓക്സൻഫോർഡിൻെറ ഇടപെടലാണ് ധോണിയെ വലിയ ശിക്ഷയിൽ നിന്ന് രക്ഷിച്ചതെന്ന് റിപ്പോർട്ട്. ധോണി തന്നോട് മോശമായി ഒന്നും സംസാരിച്ചില്ലെന്നാണ് അമ്പയർ മാച്ച് റഫറിയോട് പറഞ്ഞത്. പ്രകോപനപരമായി ധോണി ഒന്നും പറഞ്ഞില്ലെന്ന് അമ്പയർ വ്യക്തമാക്കി.

ഇതോടെയാണ് ശിക്ഷ മാച്ച് ഫീയിൽ ഒതുങ്ങിയത്. മാച്ച് റഫറി പ്രകാശ് ബട്ടാണ് ധോണിക്ക് ശിക്ഷ വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളോടും സംസാരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്