ആപ്പ്ജില്ല

എെപിഎല്ലിലെ റൺ വേട്ടക്കാരിൽ വിരാട് കോഹ‍്‍ലി ഒന്നാമത്

അതേ സമയം ഈ സീസണിലെ ബാംഗ്ലൂരിൻെറ പ്രകടനത്തിൽ ​​കോഹ‍്‍ലി നിരാശയിലാണ്

TNN 18 Apr 2018, 1:24 pm
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ‍്‍ലി. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 62 പന്തിൽ 92 റൺസാണ് കോഹ‍്‍ലിയെ റൺ വേട്ടക്കാരിൽ ഒന്നാമനാക്കിയത്.
Samayam Malayalam 63811488


153 മത്സരങ്ങളിൽ നിന്നായി അദ്ദേഹം 4619 റൺസാണ് നേടിയിട്ടുള്ളത്. ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ റെക്കോർഡാണ് കോഹ‍്‍ലി മറി കടന്നത്. റെയ്ന 4558 റൺസാണ് നേടിയിട്ടുള്ളത്.

അതേ സമയം ഈ സീസണിലെ ബാംഗ്ലൂരിൻെറ പ്രകടനത്തിൽ കോഹ‍്‍ലി നിരാശയിലാണ്. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ബാംഗ്ലൂർ തോറ്റു. കോഹ‍്‍ലി 92 റൺസ് നേടിയിട്ടും മുബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ടീം തോൽവിയേറ്റ് വാങ്ങുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്