ആപ്പ്ജില്ല

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനാര്? സഞ്ജു ഒട്ടും മോശമല്ല, സൂപ്പർ പ്രകടനവുമായി റിഷഭ് പന്ത്

ഈ വർഷം ഇത് വരെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പരിഗണിക്കുമ്പോൾ മികച്ച ക്യാപ്റ്റനാരാണ്? ലീഗ് താൽക്കാലികമായി നിർത്തുമ്പോൾ ഡൽഹിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Samayam Malayalam 6 May 2021, 1:03 pm
ഐപിഎല്ലിലെ മികച്ച നായകനാരാണെന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരമായി മുന്നിൽ വരുന്ന രണ്ട് പേരുകൾ എംഎസ് ധോണിയുടേതും രോഹിത് ശർമയുടേതാണ്. ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് നേടിത്തന്ന ധോണി മൂന്ന് തവണ ചെന്നൈ സൂപ്പർ കിങ്സിനെ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് രോഹിതിൻെറ നേതൃത്വത്തിൽ മുംബൈ കിരീടം നേടിയിട്ടുള്ളത്. ഈ സീസണിലെ ക്യാപ്റ്റൻസി പ്രകടനങ്ങൾ വിശകലനം ചെയ്യാം.
Samayam Malayalam who is the best captain in the suspended ipl 2021 here are the ratings
ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനാര്? സഞ്ജു ഒട്ടും മോശമല്ല, സൂപ്പർ പ്രകടനവുമായി റിഷഭ് പന്ത്


മോർഗനും വാർണറും മോശക്കാർ

ഐപിഎല്ലിൽ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് സൺ റൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. മികച്ച ടീമാണ് രണ്ട് പേർക്കുമുള്ളത്. മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് വാർണറിനെ ഹൈദരാബാദ് മാറ്റി. വില്യംസണാണ് പുതിയ നായകൻ. ബാറ്റിങിലും അമ്പേ പരാജയമായ ഓയിൻ മോർഗനാണ് ഈ സീസണിൽ നിലവിൽ ഏറ്റവും മോശം നായകൻ.

രാഹുലും പോര, രോഹിത് തരക്കേടില്ല

പഞ്ചാബ് കിങ്സിൻെറ കെഎൽ രാഹുലും മോശക്കാരുടെ ഇടയിൽ തന്നെയാണ് നിൽക്കുന്നത്. കഴിഞ്ഞ സീസണിലും രാഹുൽ ടീമിനെ നയിച്ചിരുന്നു. സ്വാർഥനായി ബാറ്റ് ചെയ്യുന്നുവെന്ന വിമർശനവും രാഹുലിനെതിരെയുണ്ട്. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനും അത്ര മികച്ച പ്രകടനം നടത്താനായില്ല. ചെന്നൈക്കെതിരായ വിജയമാണ് ആശ്വാസം പകരുന്നത്.

സഞ്ജു കൊള്ളാം, കോലിയുടെ കുതിപ്പ്

ഐപിഎല്ലിലെ ക്യാപ്റ്റൻമാരുടെ റേറ്റിങിൽ നാലാം സ്ഥാനം സഞ്ജു സാംസണിന് നൽകാൻ സാധിക്കും. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ച്വറിയോടെ തുടങ്ങിയ താരം സെൻസിബിൾ ഇന്നിങ്സിലൂടെ മറ്റൊരു മത്സരത്തിലും ടീമിനെ ജയത്തിലേക്ക് നയിച്ചു. ഗംഭീര പ്രകടനം നടത്തുന്ന ആർസിബി ലീഗ് നിർത്തുമ്പോൾ മൂന്നാം സ്ഥാനത്തുണ്ട്. വിരാട് കോലിയുടെ ക്യാപ്റ്റൻസി മൂന്നാം സ്ഥാനം അർഹിക്കുന്നു.

(BCCI/IPL Photo)

Also Read: ആദ്യം കൊവിഡ് വന്നത് വരുണിന്, പിന്നെ സന്ദീപിന്; ഐപിഎല്ലിൽ രോഗ വ്യാപനം സംഭവിച്ചത് ഇങ്ങനെ!!

ഒന്നാമൻ ധോണി, രണ്ടാമൻ റിഷഭ് പന്ത്

ചെന്നൈ സൂപ്പർ കിങ്സിൻെറ ഈ സീസണിലെ പ്രകടനത്തിന് പിന്നിൽ തല ധോണിയുടെ തന്ത്രങ്ങൾ തന്നെയാണ്. മുംബൈക്കെതിരായ തോൽവി ഒഴിച്ച് നിർത്തിയാൽ ചെന്നൈ ഗംഭീര പ്രകടനമാണ് നടത്തിയത്. ലീഗ് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തുള്ള ഡൽഹിയെ നയിക്കുന്നത് യുവതാരം റിഷഭ് പന്താണ്. മികച്ച ഫോമിലുള്ള പന്ത് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നു.

(BCCI/IPL Photo)


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്