ആപ്പ്ജില്ല

ബാംഗ്ലൂരിൽ കോഹ‍്‍ലിപ്പടയെ കരയിപ്പിച്ച് റസ്സൽ പേമാരി

പവർഫുൾ ക്രിക്കറ്റിൻെറ കരുത്ത് എന്തെന്ന് ഒരിക്കൽ കൂടി കാണിച്ച് തരുകയായിരുന്നു ആന്ദ്രേ റസ്സൽ എന്ന ബാറ്റ്സ്മാൻ.

Samayam Malayalam 6 Apr 2019, 12:22 am
ബെംഗലൂരു: ആദ്യം ബാറ്റ് ചെയ്ത് മോശമല്ലാത്ത ഒരു ടോട്ടൽ പടുത്തുയർത്തുക. ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി എതിർനിരയെ സമ്മർദ്ദത്തിലാക്കുക. ബാംഗ്ലൂരിൻെറ ഇത്തരം തന്ത്രങ്ങളെല്ലാം കൃത്യമായിരുന്നു. മത്സരത്തിൻെറ അവസാന അഞ്ച് ഓവറുകൾ വരെ കളി തങ്ങളുടെ കയ്യിലാണെന്ന് തന്നെയാണ് വിരാട് കോഹ‍്‍ലിയും കൂട്ടരും കരുതിയത്.
Samayam Malayalam Russel


എന്നാൽ ഒടുവിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 58 റൺസ് വേണ്ടിയിരുന്നപ്പോൾ അവൻ വന്നു. പിന്നീടെല്ലാം ബാംഗ്ലൂരിന് ഒരു ദുസ്വപ്നം പോലെയായിരുന്നു. തലങ്ങും വിലങ്ങും സിക്സർ പറന്നു. ഒരു പന്തിനെ പോലും വെറുതെ വിടാൻ തയ്യാറല്ലായിരുന്നു ആ കരീബിയൻ കരുത്ത്.

പവർഫുൾ ക്രിക്കറ്റിൻെറ കരുത്ത് എന്തെന്ന് ഒരിക്കൽ കൂടി കാണിച്ച് തരുകയായിരുന്നു ആന്ദ്രേ റസ്സൽ എന്ന ബാറ്റ്സ്മാൻ. ബാംഗ്ലൂരിൽ നിന്ന് മത്സരം അദ്ദേഹം തല്ലി തിരികെ മേടിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട് തകർന്ന് നിന്നിരുന്ന ആർസിബി ഇനിയെങ്കിലും വിജയിക്കുമെന്ന് പലരും കരുതിയരുന്നു.

എന്നാൽ 13 പന്തിൽ നിന്ന് 48 റൺസെടുത്ത് റസ്സൽ പേമാരിയായി പെയ്തു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും റസ്സൽ തന്നെയാണ് ഏറ്റുവാങ്ങിയത്. 5 വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്