ആപ്പ്ജില്ല

ര​ണ്ടാം ട്വ​ന്‍റി-20 ആ​തി​ഥേ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ ഇ​ന്ത്യ​ൻപട

ഇ​ന്ത്യ​ക്കു വേ​ണ്ടി കു​ല്‍​ദീ​പ് യാ​ദ​വും ചാ​ഹ​ലും മൂ​ന്നു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.

Samayam Malayalam 29 Jun 2018, 11:54 pm
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി-20 മത്സരത്തിലും ഇന്ത്യക്ക് വമ്പന്‍ ജയം. 143 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 12.3 ഓവറില്‍ കേവലം 70 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യ കെ.എല്‍ രാഹുലിന്‍റെയും (70) സുരേഷ് റെയ്നയുടേയും (69) അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് വിജയക്കൊടി പാറിച്ചത്.
Samayam Malayalam ര​ണ്ടാം ട്വ​ന്‍റി-20 ആ​തി​ഥേ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ ഇ​ന്ത്യ​ൻപട
രണ്ടാം ട്വന്‍റി-20 ആതിഥേയരെ പരാജയപ്പെടുത്തി ഇന്ത്യൻപട


നായകന്‍ വിരാട് കോഹ്‌ലിയ്ക്ക്(8) മികച്ച ഫോമിൽ കളിക്കാനാവാതെ മടങ്ങിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോറര്‍ രോഹിത് ശര്‍മ പൂജ്യത്തിനു പുറത്തായി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രശംസനീയമായ പറപ്പിക്കലുകളാണ് ഇന്ത്യൻ ടീമിനെ 200 കടത്തിയതെന്നതാണ് ശ്രദ്ധേയം. ഒമ്പതു പന്തില്‍ നാല് സിക്സും ഒരു ഫോറുമുള്‍പ്പെടെ 32 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവും ചാഹലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് പിടിച്ചുനിൽക്കാനായില്ല. തുടക്കം തന്നെ അടി പതറുന്ന കാഴ്ചയായിരുന്നു. അയര്‍ലന്‍ഡ് ഇന്നിംഗ്സില്‍ നാല് പേര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ടീമിൽ ആരും തന്നെ 15 റണ്‍സില്‍ കൂടുതല്‍ സ്കോര്‍ ചെയ്തതില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്