ന്യൂഡൽഹി: മത്സരത്തിനിടെ റൺ ഔട്ടായി പുറത്തായതിൻെറ അരിശം കസേരയോട് തീർത്ത് ആരോൺ ഫിഞ്ച്. ഞായറാഴ്ച നടന്ന ബിഗ് ബാഷ് ലീഗിലെ മത്സരത്തിന് ശേഷമായിരുന്നു സംഭവം. പുറത്തായി പവലിയനിലേക്ക് മടങ്ങുന്ന വഴി ബാറ്റ് കൊണ്ട് കസേര അടിച്ച് തെറിപ്പിക്കുകയായിരുന്നു ഫിഞ്ച്. ഇതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മെൽബൺ റെനഗേഡ്സ് നായകൻ ആരോൺ ഫിഞ്ച് മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിലാണ് റൺ ഔട്ടായി പുറത്തായത്. വളരെ അവിചാരിതമായിരുന്നു ഫിഞ്ചിൻെറ പുറത്താവൽ. ജാക്സൺ ബേർഡ് എറിഞ്ഞ പന്തിൽ നോൺ സ്ട്രൈക്കിങ് എൻഡിലായിരുന്നു ഫിഞ്ച്.
കാമറൂൺ വൈറ്റ് അടിച്ച പന്ത് ബോളറുടെ കയ്യിൽ തട്ടി സ്റ്റംപിളക്കി. ക്രീസിന് പുറത്തായ ഫിഞ്ചിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.
കാമറൂൺ വൈറ്റ് അടിച്ച പന്ത് ബോളറുടെ കയ്യിൽ തട്ടി സ്റ്റംപിളക്കി. ക്രീസിന് പുറത്തായ ഫിഞ്ചിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.