ആപ്പ്ജില്ല

കാബൂള്‍ ആക്രമണം: പാകിസ്ഥാനുമായി ക്രിക്കറ്റിനില്ലെന്ന് അഫ്‍ഗാനിസ്ഥാന്‍

തൊണ്ണൂറോളം പേർ കൊല്ലപ്പെട്ട കാബൂൾ സ്ഥോടനത്തെത്തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ ഒഴിവാക്കാൻ തീരുമാനം...

TNN 1 Jun 2017, 5:05 pm
കാബൂള്‍: ഇന്നലെ കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തോടെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് അഫ്‍ഗാനിസ്ഥാന്‍ അറിയിച്ചു.
Samayam Malayalam afghanistan cancel all cricket ties with pakistan after kabul attack
കാബൂള്‍ ആക്രമണം: പാകിസ്ഥാനുമായി ക്രിക്കറ്റിനില്ലെന്ന് അഫ്‍ഗാനിസ്ഥാന്‍


സ്വന്തം രാജ്യത്തും വിദേശത്തുമായി പാകിസ്ഥാനുമായി നടക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ ഒഴിവാക്കാന്‍ അഫ്‍ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. പാകിസ്ഥാന്‍ അനുകൂല ഭീകരവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് അഫ്‍ഗാനിസ്ഥാന്‍ ആരോപിക്കുന്നത്.

ജൂലൈ മാസം കാബൂളില്‍ ഒരു ട്വന്‍റി-20 ക്രിക്കറ്റ് മത്സരം കളിക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതിയിരുന്നത്. ഇതിനിടയിലാണ് അഫ്‍ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം.

Afghanistan cancel all cricket ties with Pakistan after Kabul attack

Afghanistan have canceled proposed home and away cricket fixtures with Pakistan after a deadly bomb attack blamed by the country's intelligence agency on militants allegedly backed by Islamabad.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്