ആപ്പ്ജില്ല

കൗമാര താരത്തിൻെറ വെടിക്കെട്ട് ബാറ്റിങ്; സിംബാവെക്കെതിരെ ബംഗ്ലാദേശിന് വിജയം

ത്രിരാഷ്ട്ര് ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാവെക്കെതിരെ ബംഗ്ലാദേശിന് ജയം

Samayam Malayalam 14 Sept 2019, 10:53 am
ധാക്ക: യുവതാരം അഫീഫ് ഹുസൈൻെറ വെടിക്കെട്ട് ബാറ്റിങ് മികവിൽ ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാവെക്കെതിരെ ബംഗ്ലാദേശിന് വിജയം. ലോക ക്രിക്കറ്റിലേക്ക് സിംബാവെ തിരിച്ചുവരവ് നടത്തുമെന്ന് തെളിയിക്കുന്ന മത്സരം കൂടിയാണിത്. മികച്ച പോരാട്ടവീര്യമാണ് സിംബാവെ ബംഗ്ലാദേശിനെതിരെ നടത്തിയത്.
Samayam Malayalam Bang


മഴ കാരണം മത്സരം 18 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാവെ 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണെടുത്തത്. 32 പന്തിൽ നിന്ന് 57 റൺസെടുത്ത സിംബാവെ ബാറ്റ്സ്മാൻ റയാൻ ബേൾ വരവറിയിച്ചു. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ അടക്കമുള്ളവർ റയാൻെറ ബാറ്റിൻെറ ചൂടറിഞ്ഞു.

Read More: അന്ന് മറ്റൊരു സൂപ്പർതാരത്തിനും ഇതേ വിധി, ഇന്ന് രാഹുൽ; മടങ്ങി വരവിന് ഒരു വഴിയുണ്ട്!

മറുപടി ബാറ്റിങിൽ തുടക്കത്തിൽ ബംഗ്ലാദേശ് തകർന്നിരുന്നു. 60 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയത്തിൻെറ വക്കിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ 19കാരൻ അഫീഫ് നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. 26 പന്തിൽ നിന്ന് അദ്ദേഹം 52 റൺസെടുത്തു.

ഏഴാം വിക്കറ്റിൽ മൊസാദെക് ഹുസൈനുമായി ചേർന്ന് 82 റൺസിൻെറ കൂട്ടുകെട്ടും അഫീഫ് പടുത്തുയർത്തി. 17.4 ഓവറിലാണ് ബംഗ്ലാദേശ് സിംബാവെ ഉയർത്തിയ ലക്ഷ്യം മറികടന്നത്.

Read More: ഇനി മുന്നിലുള്ളത് അത് മാത്രം, നേടിയെടുത്തേ പറ്റൂ; പുതിയ ലക്ഷ്യം വെളിപ്പെടുത്തി പാണ്ഡ്യ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്