ആപ്പ്ജില്ല

​കാറിടിച്ച് സ്ത്രീ മരിച്ചു: രഹാനെയുടെ പിതാവ് അറസ്റ്റിൽ

ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പിതാവിൻെറ കാറിടിച്ച് സ്ത്രീ മരിച്ചു

TNN 15 Dec 2017, 4:53 pm
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പിതാവിൻെറ കാറിടിച്ച് സ്ത്രീ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രഹാനെയുടെ പിതാവ് മധുകർ ബാബുറാവു രഹാനെയെ കോലാപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കാഗലിന് സമീപം ദേശീയ പാതയിലുണ്ടായ അപകടത്തിൽ 67കാരിയായ അഷതായ് കാംബ്ലെ എന്ന സ്ത്രീയാണ് മരിച്ചത്.
Samayam Malayalam ajinkya rahanes father arrested after car accident
​കാറിടിച്ച് സ്ത്രീ മരിച്ചു: രഹാനെയുടെ പിതാവ് അറസ്റ്റിൽ


അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയതിന് മധുകർ രഹാനെയെ അറസ്റ്റ് ചെയ്തു. അപകട സമയത്ത് മധുകർ തന്നെയാണോ കാറോടിച്ചതെന്നതിന് സ്ഥിരീകരണമില്ലെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രഹാനെയുടെ അമ്മയും സഹോദരിയും അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നു. കൊങ്കണിൽ അവധിക്കാലം ആഘോഷിക്കാൻ പോവുകയായിരുന്നു കുടുംബം. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് അടക്കം മധുകറിനെതിരെ കേസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്