ആപ്പ്ജില്ല

Ind vs SA 2nd T20: പന്തിന് സമ്മർദ്ദം, ടി20 പരമ്പര നിർണായകം; ഊഴം കാത്ത് സഞ്ജുവും കിഷനും

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇന്ന് ഏറ്റവും സമ്മർദ്ദം അനുഭവിക്കുന്നത് ഋഷഭ് പന്താണ്. പ്രതിഭ തെളിയിച്ചില്ലെങ്കിൽ താരത്തിന് ഇനി കാര്യങ്ങൾ എളുപ്പമാവില്ല

Samayam Malayalam 17 Sept 2019, 2:52 pm
ന്യൂഡൽഹി: മൊഹാലിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വൻറി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ്. വരുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കുകയാണ് ഇന്ത്യ. എംഎസ് ധോണിയുടെ പിൻഗാമിയായി നേരത്തെ തന്നെ പന്തിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam Pant


ദക്ഷിണാഫ്രിക്കക്ക് എതിരെ ഒന്നാം ടി20 മഴയിൽ ഒലിച്ച് പോയതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നത് പന്തുമായി ബന്ധപ്പെട്ടാണ്. മോശം ഷോട്ട് കളിച്ച് ഇനിയും പുറത്താവാനാണ് ഭാവമെങ്കിൽ അത് പ്രോത്സാഹിപ്പിക്കാൻ തയ്യാറല്ലെന്ന് പരിശീലകൻ രവി ശാസ്ത്രി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പന്തിൻെറ പ്രകടനത്തിൽ വലിയ തൃപ്തിയില്ല.

Read More: പന്തല്ല, മികച്ച വിക്കറ്റ് കീപ്പർ; ഇന്ത്യൻ ടീമിൽ കളിക്കാൻ അവനാണ് യോഗ്യൻ: തുറന്നടിച്ച് ഗംഭീർ

എന്നാൽ ഋഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം ഒരൊറ്റ മികച്ച പ്രകടനത്തിലൂടെ തന്നെ എല്ലാ വിമർശനങ്ങളെയും മാറ്റിമറിക്കാൻ സാധിക്കും. വെസ്റ്റ് ഇൻഡീസിനെതിരെ ടി20യിൽ അർധശതകം നേടി വിദേശത്ത് ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി പന്ത് മാറിയിരുന്നു. എന്നാൽ അത് മാത്രമായിരുന്നു വിൻഡീസ് പരമ്പരയിൽ പന്തിൻെറ നേട്ടം.

മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ, ഇഷൻ കിഷൻ തുടങ്ങിയ താരങ്ങൾ ഋഷഭ് പന്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ച സഞ്ജുവിന് പിന്തുണയേറുന്നുണ്ട്. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം സഞ്ജുവിന് പിന്തുണയുമായി എത്തിയിരുന്നു. ദേശീയ ടീമിൽ പരിഗണിക്കപ്പെടേണ്ടത് പന്തല്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഏതായാലും മൊഹാലിയിലെ ടി20യിൽ എല്ലാ കണ്ണുകളും പന്തിലാണ്.

Read More: ടി20 ലോകകപ്പിന് മുമ്പ് ടീമിൽ പരീക്ഷണം; രണ്ട് താരങ്ങൾ പുറത്താവും; ബാറ്റിങിന് കൂടുതൽ കരുത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്