ആപ്പ്ജില്ല

Ind Vs WI: ടി20 പരമ്പരയിൽ ആന്ദ്രേ റസ്സൽ കളിക്കില്ല

പരിക്ക് കാരണമാണ് റസ്സലിനെ ഒഴിവാക്കിയത്

Samayam Malayalam 4 Nov 2018, 11:59 am
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ടി20 പരമ്പര തുടങ്ങും മുമ്പ് തന്നെ വെസ്റ്റ് ഇൻഡീസിന് തിരിച്ചടി. പരിക്ക് കാരണം ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ പരമ്പരയിൽ കളിക്കില്ല. മൂന്ന് മത്സരങ്ങളാണ് ട്വൻറി പരമ്പരയിലുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള റസ്സലിൻെറ അസാന്നിധ്യം ടീമിന് കനത്ത തിരിച്ചടിയാവും.
Samayam Malayalam Russel


ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഷായ് ഹോപ്പിനെ റസ്സലിന് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സ്പിന്നർ ആഷ‍്‍ലി നഴ്സിനെയും പരിക്ക് കാരണം വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യക്കെതിരായ നാലാം ഏകദിന മത്സരത്തിലായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്.

ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും തോറ്റ വിൻഡീസ് ടി20യിൽ എങ്കിലും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി ഏഴ് മണിക്കാണ് ഇന്ത്യയും വിൻഡീസും തമ്മിലുള്ള ആദ്യ ടി20 മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്