ആപ്പ്ജില്ല

പരിക്ക് ഭേദമായി: എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരെ കളിക്കും

പരിക്ക് ഭേദമായ ശ്രീലങ്കൻ ഓൾ റൗണ്ട‍ർ എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ കളിക്കും

TNN 1 Nov 2017, 12:44 pm
കൊളംബോ: പരിക്ക് ഭേദമായ ശ്രീലങ്കൻ ഓൾ റൗണ്ട‍ർ എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ കളിക്കും. പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരങ്ങൾ മാത്യൂസിന് നഷ്ടമായിരുന്നു. കാൽക്കുഴക്കേറ്റ പരിക്കായിരുന്നു കാരണം.
Samayam Malayalam angelo mathews to come back against india
പരിക്ക് ഭേദമായി: എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരെ കളിക്കും


"മാത്യൂസ്, കുശൽ ജനിത് എന്നിവ‍ർ പൂ‍ർണമായും ഫിറ്റാണ്. ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ ഇരുവരും ഉണ്ടാവും." ശ്രീലങ്കൻ ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ആഷ്‍ലി ഡിസിൽവ പറഞ്ഞു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചിരുന്ന ലങ്ക ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും തോൽവി ഏറ്റു വാങ്ങിയിരുന്നു.

ഇന്ത്യക്കെതിരെ ഏറ്റവും മികച്ച ടീമിനെ തന്നെ രംഗത്തിറക്കി തിരിച്ച് വരവ് നടത്തുകയാണ് ലക്ഷ്യം. മുൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിൻെറ തിരിച്ചു വരവ് ടീമിന് കരുത്ത് പകരുമെന്ന് അവ‍ർ കരുതുന്നു.

Angelo Mathews to come back against India

Sri Lankan all rounder and former captain Angelo Mathews will play against India in the upcoming cricket series.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്