ആപ്പ്ജില്ല

ആഷസ് ടെസ്റ്റ്: രണ്ടാം ദിനം പിടി മുറുക്കി ഓസീസ്

ആഷസ് പരമ്പരയിലെ അവസാന ക്രിക്കറ്റ് ടെസ്റ്റിൻെറ രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു

TNN 5 Jan 2018, 3:43 pm
സിഡ്‍നി: ആഷസ് പരമ്പരയിലെ അവസാന ക്രിക്കറ്റ് ടെസ്റ്റിൻെറ രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. സെഞ്ച്വറിക്ക് തൊട്ടരികിൽ ഉസ്മാൻ ഖ്വാജ(91)യും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തു(44)മാണ് ക്രീസിൽ. ഓപ്പണർമാരായ ഡേവിഡ് വാർണറും ബാൻ ക്രോഫ്റ്റും പുറത്തായി.
Samayam Malayalam 2 against england
ആഷസ് ടെസ്റ്റ്: രണ്ടാം ദിനം പിടി മുറുക്കി ഓസീസ്


നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിൻെറ ഒന്നാം ഇന്നിങ്സ് 346 റൺസിന് അവസാനിച്ചു. വാലറ്റക്കാർക്ക് സ്കോർ ഉയർത്താനായില്ല. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടി(83)ന് അർഹിച്ച സെഞ്ച്വറി നഷ്ടമായി.

95 റൺസിന് 3 വിക്കറ്റെന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ കരകയറ്റിയത് റൂട്ടും മലനും ചേർന്നാണ്. ഓസീസിന് വേണ്ടി പാറ്റ് കുമ്മിൻസ് നാല് വിക്കറ്റ് വീഴ്ത്തി. അഞ്ച് ടെസ്റ്റുകളിൽ ആദ്യ മൂന്നെണ്ണവും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. നാലാം ടെസ്റ്റ് സമനിലയിൽ പിരിയുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്