ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യൻ ടീമിൽ നിന്ന് മൂന്ന് പ്രധാന താരങ്ങളെ ഒഴിവാക്കി. പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ, ഇടം കയ്യൻ സ്പിന്നർ അക്സർ പട്ടേൽ, പേസർ ശാർദൂൽ താക്കൂർ എന്നിവരെയാണ് ഒഴിവാക്കിയത്. പാണ്ഡ്യക്ക് പകരം ദീപക് ചാഹറിനെ ടീമിൽ ഉൾപ്പെടുത്തും.
പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെ അക്സർ പട്ടേലിന് ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു. പരമ്പരയിൽ വരും മത്സരങ്ങളിൽ അക്സർ പട്ടേൽ ഉണ്ടാവില്ല. പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തും.
ഹോങ്കോങിനെതിരായ മത്സരത്തിന് ശേഷമാണ് ശാർദൂൽ താക്കൂറിന് പരിക്കേറ്റത്. സിദ്ദാർഥ് കൗളിനെയാണ് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തുക.