ആപ്പ്ജില്ല

ഏഷ്യാ കപ്പ്: ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ്

ഏഷ്യാകപ്പ് ക്രിക്കറ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ തോൽവി

Samayam Malayalam 16 Sept 2018, 8:09 am
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ തോൽവി. 137 റൺസിനാണ് ബംഗ്ലാദേശ് ലങ്കയെ തകർത്ത് കളഞ്ഞത്. സെഞ്ച്വറി നേടിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമാണ് മാൻ ഓഫ് ദി മാച്ച്.
Samayam Malayalam Asia Cup


മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 261 റൺസാണെടുത്തത്. ശ്രീലങ്ക35.2 ഓവറിൽ 124നു പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റഹീമിന്റെ സെഞ്ചുറി മികവിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 150 പന്തുകൾ നേരിട്ട താരം 144 റൺസെടുത്തു. മുഹമ്മദ് മിഥുൻ അർധസെഞ്ചുറി നേടി.

68 പന്തുകളില്‍ 63 റൺസാണ് മിഥുന്റെ സമ്പാദ്യം. ബംഗ്ലദേശ് നിരയിൽ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാലു വിക്കറ്റ് വീഴ്ത്തി. ധനഞ്ജയ സിൽവ രണ്ടു വിക്കറ്റും സുരംഗ ലക്മൽ, അമില അപോൻസോ, തിസാര പെരേര എന്നിവർ‌ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്ക ബംഗ്ലാദേശ് ബോളിങിന് മുന്നിൽ തക‍ർന്നടിയുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്