മെൽബൺ: ഇന്ത്യക്കെതിരായ ഏകദിന-ട്വൻി20 മത്സരങ്ങൾക്കായുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം സൂപ്പർതാരം മിച്ചൽ സ്റ്റാർക്കിനെ ടീമിൽ നിന്നൊഴിവാക്കി. മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന താരം ഇല്ലാത്തത് ഓസീസിന് ഇന്ത്യയിൽ കനത്ത തിരിച്ചടിയാവും. മറ്റൊരു പേസർ ജോഷ് ഹേസൽവുഡിനെയും ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോൺ ഫിഞ്ചിൻെറ നേതൃത്വത്തിലുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയ ഇന്ത്യയിൽ അഞ്ച് ഏകദിനങ്ങളും രണ്ട് ട്വൻറി20 മത്സരങ്ങളും കളിക്കും.
ടീം ഇവരിൽ നിന്ന്: ആരോൺ ഫിഞ്ച് (ക്യാ), ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, പീറ്റർ ഹാൻസ്കോമ്പ്, ഗ്ലെൻ മാക്സ്വെൽ, ആഷ്ടൺ ടേർണർ, മാർകസ് സ്റ്റോയ്നിസ്, അലക്സ് കാരേ, പാറ്റ് കമ്മിൻസ്, നഥാൻ കോൾട്ടർ നിൽ, ജേ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, ജേസൺ ബെഹ്റൻഡോഫ്, നഥാൻ ലിയോൺ, ആഡം സാംപ, ഡി ആർസി ഷോർട്ട്.