മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ച് വരാൻ ഒരുങ്ങുന്ന മുൻ ഓസീസ് ഉപനായകൻ ഡേവിഡ് വാർണർക്ക് മറ്റൊരു തിരിച്ചടി. പരിക്കേറ്റ താരം കൈമുട്ടിന് ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ്. മൈനർ ശസ്ത്രക്രിയക്കാണ് താരം വിധേയനാവാൻ പോവുന്നത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചതിന് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുകയാണ് വാർണർ. വാർണർക്ക് പുറമെ സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരും വിലക്ക് നേരിടുന്നുണ്ട്.
മൂന്ന് താരങ്ങളുടെയും വിലക്ക് അവസാനിക്കാറായി. ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വാർണർക്ക് പരിക്ക് വില്ലനാവുന്നത്.
മൂന്ന് താരങ്ങളുടെയും വിലക്ക് അവസാനിക്കാറായി. ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വാർണർക്ക് പരിക്ക് വില്ലനാവുന്നത്.