ആപ്പ്ജില്ല

ആറ് പന്തിൽ ആറ് സിക്സർ; ഓസീസ് താരത്തിൻെറ തകർപ്പൻ പ്രകടനം

റെക്കോർഡുകൾ മറികടന്ന് ഓസീസ് കൗമാര ക്രിക്കറ്റ് താരം

Samayam Malayalam 3 Dec 2018, 6:07 pm
ന്യൂഡൽഹി: ഒരോവറിൽ ആറ് സിക്സർ അടിച്ച് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് ഓസീസ് കൗമാര ക്രിക്കറ്റ് താരം. അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഒലിവർ ഡേവിസാണ് ആറ് പന്തിലും സിക്സർ പറത്തിയത്. മത്സരത്തിൽ ഡബിൾ സെഞ്ച്വറിയും ഡേവിസ് നേടി.
Samayam Malayalam Sixes


115 പന്തിൽ 17 സിക്സർ അടക്കം ഡേവിസ് 207 റൺസ് നേടി. എൻ.എസ്.ഡബ്ല്യു മെട്രോ ടീമിൻെറ ക്യാപ്റ്റനാണ് 18കാരനായ ഡേവിസ്. 74 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ അദ്ദേഹം അടുത്ത 39 പന്തിൽ നിന്നാണ് 200ലെത്തിയത്.

നോർത്തേൺ ടെറിട്ടെറി താരം ജാക്ക് ജെയിംസ് എറിഞ്ഞ 40ാം ഓവറിലാണ് ഡേവിഡ് ആറ് സിക്സർ അടിച്ചത്. അണ്ടർ 19 ക്രിക്കറ്റിൽ ഒരോവറിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്.

മത്സരത്തിൽ എൻ.എസ്.ഡബ്ല്യു 168 റൺസിന് വിജയിച്ചു. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന താരമായും ഡേവിസ് മാറി. രോഹിത് ശർമ്മ, ഡീവില്ലിയേഴ്സ്, ക്രിസ് ഗെയിൽ എന്നിവർ 16 സിക്സറുകൾ നേടിയ താരങ്ങളാണ്. ഈ റെക്കോർഡാണ് ഡേവിസ് മറികടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്