ആപ്പ്ജില്ല

​വോണിന് പിൻഗാമിയായി പോപ്പ്: എട്ട് വിക്കറ്റുമായി റെക്കോർഡ് പ്രകടനം

ഓസീസ് ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് പിൻഗാമിയായി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ പുത്തൻ താരോദയം

TNN 23 Jan 2018, 1:26 pm
വെല്ലിംങ്‍ടൺ: ഓസീസ് ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് പിൻഗാമിയായി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ പുത്തൻ താരോദയം. ലോക റെക്കോർഡ് പ്രകടനവുമായി ലോയ്‍ഡ് പോപ്പ് എന്ന ലെഗ് സ്പിന്നറാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്.
Samayam Malayalam australian spinner lloyd pope sets u 19 record
​വോണിന് പിൻഗാമിയായി പോപ്പ്: എട്ട് വിക്കറ്റുമായി റെക്കോർഡ് പ്രകടനം


ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 35 റൺസ് വഴങ്ങി പോപ്പ് എട്ട് വിക്കറ്റുകളെടുത്തു. അണ്ട‍ർ 19 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസ്ട്രേലിയയുടെ 127 റൺസിനെതിരെ ചെയ്സ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ടിനെ പോപ്പിൻെറ ഒറ്റയാൾ പ്രകടനമാണ് തക‍ർത്തിട്ടത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 47 എന്ന നിലയിൽ നിന്ന് വെറും 96 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടായി. പ്രതിസന്ധി ഘട്ടത്തിൽ പലപ്പോഴും ഓസീസിൻെറ രക്ഷകനായി വോൺ അവതരിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രകടനം തന്നെയാണ് പോപ്പ് കാഴ്ച വെച്ചത്. മത്സര വിജയത്തോടെ ഓസീസ് ലോകകപ്പിൻെറ സെമിയിൽ കടന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്