ആപ്പ്ജില്ല

ഏകദിന സ്പെഷ്യലിസ്റ്റുകളോട് രഞ്ജി മത്സരങ്ങൾ ഉപേക്ഷിക്കാൻ ബിസിസിഎെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏകദിന സ്പെഷ്യലിസ്റ്റുകളോട് രഞ്ജി മത്സരങ്ങൾ ഉപേക്ഷിക്കാൻ ബിസിസിഎെ

TNN 23 Nov 2017, 5:29 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏകദിന സ്പെഷ്യലിസ്റ്റുകളോട് രഞ്ജി മത്സരങ്ങൾ ഉപേക്ഷിക്കാൻ ബിസിസിഎെ ആവശ്യപ്പെട്ടു. നേരത്തെ തന്നെ ടി20, ഏകദിന സ്പെഷ്യലിസ്റ്റുകളോട് പരമാവധി രഞ്ജി മത്സരങ്ങൾ ഒഴിവാക്കാൻ ക്രിക്കറ്റ് ബോർഡ് നിർദ്ദേശിച്ചിരുന്നു.
Samayam Malayalam avoid ranji matches bcci to odi specialists
ഏകദിന സ്പെഷ്യലിസ്റ്റുകളോട് രഞ്ജി മത്സരങ്ങൾ ഉപേക്ഷിക്കാൻ ബിസിസിഎെ


ടീമിലെ യുവതാരങ്ങളായ യുസ്‍വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, അക്സ‍ർ പട്ടേൽ, ഹാ‍ർദിക് പാണ്ഡ്യ, കേദാർ ജാദവ് തുടങ്ങിയവരോടാണ് പ്രധാനമായും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദിനേഷ് കാ‍ർത്തിക്, കേദാർ ജാദവ് എന്നിവർ നേരത്തെ തന്നെ പരിക്ക് കാരണം രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ട് നിന്നിരുന്നു.

തിരക്ക് പിടിച്ച മത്സര ഷെഡ്യൂളിലാണ് ടീം ഇന്ത്യ കളിക്കുന്നത്. കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയും പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്