ആപ്പ്ജില്ല

പന്ത് ചുരണ്ടൽ: ശിക്ഷ അംഗീകരിക്കുന്നുവെന്ന് വാർണർ

പന്ത് ചുരണ്ടൽ വിവാദത്തിൽ തനിക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്ത നടപടി അംഗീകരിക്കുന്നുവെന്ന് ഡേവിഡ് വാർണർ

TNN 5 Apr 2018, 3:49 pm
മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽ തനിക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്ത നടപടി അംഗീകരിക്കുന്നുവെന്ന് ഡേവിഡ് വാർണർ. സംഭവത്തിൻെറ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന വാർണറിനെ ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തേക്കാണ് വിലക്കിയിട്ടുള്ളത്.
Samayam Malayalam ball tampering david warner accepts cricket australias punishment
പന്ത് ചുരണ്ടൽ: ശിക്ഷ അംഗീകരിക്കുന്നുവെന്ന് വാർണർ


ക്രിക്കറ്റ് ബോർഡിൻെറ തീരുമാനം ചോദ്യം ചെയ്യില്ലെന്ന് വാർണർ വ്യക്തമാക്കി. വിലക്ക് ലഭിച്ച മറ്റ് രണ്ട് താരങ്ങളായ സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻ ക്രോഫ്റ്റ് എന്നിവർ നേരത്തെ ഈ നിലപാട് എടുത്തിരുന്നു.

എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വാർണർ അപ്പീൽ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. "ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയെ പൂർണ മനസ്സോടെ അംഗീകരിക്കുന്നു. കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തെറ്റുകൾ തിരുത്തി തിരിച്ച് വരും," വാർണർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്