ആപ്പ്ജില്ല

ഒടുവിൽ ദ്രാവിഡിൻെറ നിർദ്ദേശം അംഗീകരിച്ച് ബിസിസിഎെ

ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡിൻെറ നിർദ്ദേശം അംഗീകരിച്ച് ബിസിസിഎെ

TNN 26 Feb 2018, 5:10 pm
ന്യൂഡൽഹി: ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡിൻെറ നിർദ്ദേശം അംഗീകരിച്ച് ബിസിസിഎെ. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഎെ നേരത്തെ പ്രഖ്യാപിച്ച അവാർഡ് തുകയിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam bcci accepts u19 coach rahul dravids demand for parity in cash rewards
ഒടുവിൽ ദ്രാവിഡിൻെറ നിർദ്ദേശം അംഗീകരിച്ച് ബിസിസിഎെ


അവാർഡ് തുകയിൽ വിവേചനമുണ്ടെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. ഇത് തിരുത്തണമെന്നും ദ്രാവിഡ് അഭ്യർഥിച്ചിരുന്നു. ടീം കോച്ച് ദ്രാവിഡിനും കോച്ചിങ് സ്റ്റാഫുകൾക്കും 25 ലക്ഷം രൂപ വീതം നൽകാനാണ് ബിസിസിഎെയുടെ പുതിയ തീരുമാനം.

നേരത്തെ ദ്രാവിഡിന് 50 ലക്ഷം രൂപയും ടീം അംഗങ്ങൾക്ക് 30 ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 20 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്