ആപ്പ്ജില്ല

ബിസിസിഐ സിഇഒ രാഹുൽ ജോഹ‍്‍രി രാജിക്കത്ത് നൽകി; രാജി സ്വീകരിക്കാതെ ബോർഡ്!!

സിഇഒ രാഹുൽ ജോഹ‍്‍രിയുടെ രാജിക്കത്ത് ബിസിസിഐ ഇത് വരെ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകിയേക്കും

Samayam Malayalam 16 Feb 2020, 2:39 pm
ബിസിസിഐ സിഇഒ രാഹുൽ ജോഹ‍്‍രി രാജിക്കത്ത് നൽകിയത് ബോർഡ് സ്വീകരിച്ചില്ലെന്ന് റിപ്പോർട്ട്. ബോർഡ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകും. ബിസിസിഐയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ജോഹ‍്‍രി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ബിസിസിഐ ചുമതലകളിൽ നിന്ന് മാറിയിരുന്നു.
Samayam Malayalam BCCI
രാഹുൽ ജോഹ‍്‍രിയുടെ രാജിക്കത്ത് ബിസിസിഐ സ്വീകരിച്ചിട്ടില്ല


സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻറായതോടെയാണ് സിഒഎ മാറിയത്. ഇതേ സമയത്ത് തന്നെ രാഹുൽ ജോഹ‍്‍രിയും രാജി സന്നദ്ധത അറിയിച്ചിരുന്നു. 2016ലാണ് രാഹുൽ ജോഹ‍്‍രി ബിസിസിഐ സിഇഒ ആയി ചുമതലയേറ്റിരുന്നത്. "ജോഹ‍്‍രിയുടെ രാജി സ്വീകരിക്കും. എന്നാൽ അതിന് അൽപം കൂടി സമയമെടുക്കും," ബിസിസിഐ സോഴ്സുകൾ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഐപിഎൽ മാർച്ച് 29ന് തുടങ്ങും; ആദ്യമത്സരം മുംബൈയും ചെന്നൈയും തമ്മിൽ

ജോഹ‍്‍രി സിഇഒ ആയി ചുമതലയേൽക്കുമ്പോൾ ശശാങ്ക് മനോഹറായിരുന്നു ബിസിസിഐ പ്രസിഡൻറ്. അനുരാഗ് താക്കൂർ ആയിരുന്നു ആ സമയത്ത് ബിസിസിഐ സെക്രട്ടറി.

Also Read: പുതിയ ലോഗോയും ജേഴ‍്‍സിയും സ്പോൺസറും; പുതു ദശാബ്ദത്തിൽ അടിമുടി മാറി ആർസിബി!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്