ആപ്പ്ജില്ല

ഏഷ്യ ഇലവൻ Vs ലോക ഇലവൻ മത്സരം; രോഹിത് ഇല്ല, ഇന്ത്യയിൽ നിന്ന് കോലി അടക്കം നാല് പേർ കളിക്കും!!

ഏഷ്യാ ഇലവന് വേണ്ടി ഇന്ത്യയിൽ നിന്ന് നാല് താരങ്ങളെ കളിപ്പിക്കാൻ ബിസിസിഐ. ഇന്ത്യൻ നായകൻ വിരാട് കോലി അടക്കം നാല് പേരുകളാണ് ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് നൽകിയത്.

Samayam Malayalam 22 Feb 2020, 3:29 pm

ഹൈലൈറ്റ്:

  • ധാക്കയിൽ മാർച്ച് 18,21 തീയ്യതികളിൽ ഏഷ്യ ഇലവൻ - ലോക ഇലവൻ മത്സരം
  • ഇന്ത്യയിൽ നിന്ന് നാല് താരങ്ങൾ പങ്കെടുക്കും
  • വിരാട് കോലി ഏഷ്യാ ഇലവന് വേണ്ടി കളിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയിൽ നിന്ന് നാല് പേർ കളിക്കും. നായകൻ വിരാട് കോലി, പേസർ മുഹമ്മദ് ഷമി, ഓപ്പണർ ശിഖർ ധവാൻ, സ്പിന്നർ കുൽദീപ് യാദവ് എന്നിവരുടെ പേരുകളാണ് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് നൽകിയിരിക്കുന്നത്. ഈ നാല് പേരും ഏഷ്യാ ഇലവന് വേണ്ടിയാണ് കളിക്കുക. പരിക്കും മറ്റും കാരണം പ്രധാന ഉപനായകൻ രോഹിത് ശർമയെ ഇന്ത്യ പരിഗണിച്ചില്ല.
ബംഗ്ലാദേശിൻെറ രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻെറ 100ാം ജൻമവാർഷിക ദിനത്തോടനുബന്ധിച്ചാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ധാക്കയിലെ ഷേർ - ഇ - ബംഗ്ല സ്റ്റേഡിയത്തിൽ മാർച്ച് 18,21 ദിവസങ്ങളിലായിട്ടായിരിക്കും ടി20 മത്സരം നടത്തുക.

Also Read: ഇതെങ്ങനെ സംഭവിച്ചു ?! ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ വീണ്ടും അവനെത്തി; അത്ഭുതം പ്രകടിപ്പിച്ച് ആരാധകർ, ഒപ്പം വിമർശനവും!!

ഏഷ്യ ഇലവൻെറ ഭാഗമായി പാകിസ്ഥാൻ താരങ്ങൾ കളിക്കില്ല. ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ തന്നെ പാക് താരങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യൻ താരങ്ങളെ അയക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ പാക് താരങ്ങൾ ആരും തന്നെ ഉണ്ടാവില്ലെന്ന് ബിസിബി വ്യക്തമാക്കി. പാകിസ്ഥാൻ സൂപ്പർ ലീഗിൻെറ ഭാഗമായി തിരക്കിലായതിനാലാണ് പാക് താരങ്ങൾ കളിക്കാത്തതെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻെറ വിശദീകരണം.

Also Read: 2014ൽ ഇംഗ്ലണ്ടിൽ സംഭവിച്ചതിൻെറ തനിയാവർത്തനമാണ് ന്യൂസിലൻറിൽ സംഭവിക്കുന്നത് ? വിരാട് കോലിക്ക് ഇതെന്താണ് സംഭവിക്കുന്നത് - വീഡിയോ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്