ആപ്പ്ജില്ല

ബുംറയും ഭുവിയും ഏറ്റവും മികച്ച ഡെത്ത് ബൗളർമാ‍ർ: രോഹിത്

ലോകത്തെ ഏത് ബാറ്റിങ് നിരയെയും പിടിച്ച് കെട്ടാൻ ഇവർക്കാവുമെന്നും രോഹിത് പറഞ്ഞു

PTI 30 Oct 2017, 12:22 pm
കാൺപൂർ: ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബൗളർമാ‍ർ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ആണെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മ. ഇരുവരുടെയും ബൗളിങ് മികവ് ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായകമാണ്. ലോകത്തെ ഏത് ബാറ്റിങ് നിരയെയും പിടിച്ച് കെട്ടാൻ ഇവർക്കാവുമെന്നും രോഹിത് പറഞ്ഞു.
Samayam Malayalam bhuvneshwar and bumrah are worlds best death bowlers rohit
ബുംറയും ഭുവിയും ഏറ്റവും മികച്ച ഡെത്ത് ബൗളർമാ‍ർ: രോഹിത്


ന്യൂസിലൻറിനെതിരെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചതിൽ ഇരുവരും നിർണായക പങ്കാണ് വഹിച്ചത്. സമ്മർദ്ദത്തെ അതിജീവിച്ച ബുറയാണ് യഥാർഥത്തിൽ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. ആദ്യ ഓവറുകളിൽ നന്നായി റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറും അവസാന ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു.

"ഭുവനേശ്വറും ബുംറയും ലോകത്തെ ഏറ്റവും മികച്ച ബൗളർമാ‍രാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ തന്നെ അതവർ തെളിയിച്ചിരുന്നു. ഇന്ത്യയുടെ പരമ്പര വിജയത്തിൽ അവർ വഹിച്ച പങ്കിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല" രോഹിത് ശർമ്മ പറഞ്ഞു. ന്യൂസിലൻറിനെതിരായ ഏകദിന പരമ്പര വിജയിച്ച ശേഷം സംസാരിക്കുകയായിരുന്നു രോഹിത്.

Bhuvneshwar and Bumrah are world's best death bowlers: Rohit

Indian batsman Rohit Sharma said that Jasprit Bumrah and Bhuvneshwar Kumar are the world's best death bowlers.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്