ആപ്പ്ജില്ല

​ആദ്യ ടി20: ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് ധവാനും ഭുവിയും

ട്വൻറി20യിലും ദക്ഷിണാഫ്രിക്കക്ക് മേൽ ആധിപത്യം തുടരുകയാണ് ടീം ഇന്ത്യ

TNN 19 Feb 2018, 12:20 pm
ജൊഹന്നാസ്‍ബെ‍ർഗ്: ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടപ്പോൾ ഇന്ത്യ അതിന് കണക്ക് തീർത്തത് 5-1ന് ഏകദിന പരമ്പര സ്വന്തമാക്കി കൊണ്ടാണ്. എന്നാൽ ട്വൻറി20യിലും ദക്ഷിണാഫ്രിക്കക്ക് മേൽ ആധിപത്യം തുടരുകയാണ് ടീം ഇന്ത്യ. ആദ്യ ടി20 മത്സരത്തിലെ ആധികാരിക വിജയം അതാണ് സൂചിപ്പിക്കുന്നത്.
Samayam Malayalam bhuvneshwar dhawan give 1 0 lead for india in t20 series
​ആദ്യ ടി20: ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് ധവാനും ഭുവിയും


ജൊഹന്നാസ്‍ബെ‍ർഗിൽ അവസാനം നടന്ന നാല് ടി20 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തവരായിരുന്നു ജയിച്ചിട്ടുള്ളത്. അതിനാൽ തന്നെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുമിനിക്ക് ഇന്ത്യയെ ബാറ്റിങിന് അയക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നിരുന്നില്ല.

എന്നാൽ ഒരറ്റത്ത് ആക്രമിച്ച് നിലയുറപ്പിച്ച ഓപ്പണർ ശിഖർ ധവാൻ ഇന്ത്യക്ക് മികച്ച സ്കോർ എന്ന സൂചന തുടക്കത്തിൽ തന്നെ നൽകി. 39 പന്തിൽ നിന്ന് 72 റൺസ് അടിച്ച ധവാൻ മുന്നിൽ നിന്ന് നയിച്ചു. രോഹിത്, കോഹ്‍ലി, മനീഷ് പാണ്ഡെ, റെയ്‍ന തുടങ്ങിയവ‍ർ അവരവരുടേതായ സംഭാവനകളും നൽകി.

ചേസ് ചെയ്ത് പിടിക്കാമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഭുവനേശ്വ‍ർ കുമാർ എന്ന ഇന്ത്യൻ ബൗളറെ ഒരു തരത്തിലും കീഴടക്കാനായില്ല. നി‍ർണായക ബാറ്റ്സ്മാൻമാരെയടക്കം അഞ്ച് വിക്കറ്റ് പിഴുത് ഭുവി കളിയിലെ കേമനായി. ഇന്ത്യക്ക് പരമ്പരയിൽ 1-0ൻെറ ലീഡും സമ്മാനിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്