ആപ്പ്ജില്ല

​​കോഹ‍്‍ലി എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നു: മുൻ ഇന്ത്യൻ സ്പിന്നർ

എല്ലാ തീരുമാനങ്ങളും കോഹ‍്‍ലി ഒറ്റക്കാണ് എടുക്കുന്നതെന്നും വിമർശനം

Samayam Malayalam 19 Nov 2018, 4:43 pm
ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിക്കെതിരെ വിമർശനവുമായി മുൻ സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി. ഇന്ത്യൻ നായകൻ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയാണ്. അമിതമായി ടീം അദ്ദേഹത്തെ ആശ്രയിക്കുന്നു. ഇത് ടീമിനും കോഹ‍്‍ലിക്കും ഗുണം ചെയ്യുന്നില്ലെന്നും ബേദി പറഞ്ഞു.
Samayam Malayalam bishan singh bedi criticizes indian captain virat kohli
​​കോഹ‍്‍ലി എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നു: മുൻ ഇന്ത്യൻ സ്പിന്നർ


കോഹ‍്‍ലി അദ്ദേഹത്തിന് താൽപര്യമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. അതെല്ലാം ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്യുന്നു. ഒരാളിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് ടീം ഇങ്ങനെ ചുരുങ്ങിപ്പോവുന്നത് ശരിയല്ലെന്നും ബേദി കൂട്ടിച്ചേർത്തു.

കോഹ‍്‍ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അനിൽ കുംബ്ലെക്ക് ഇന്ത്യയുടെ പരിശീലക സ്ഥാനം രാജി വെക്കേണ്ടി വന്നത്. കോഹ‍്‍ലിയോട് വാദിച്ച് ജയിക്കാനാവില്ലെന്ന് പറഞ്ഞ് കുംബ്ലെയെ പോലൊരു ഇതിഹാസ താരത്തിന് മാറേണ്ടി വന്നത് വിഷമകരമായ കാര്യമാണെന്നും ബേദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്