ഏകദിന ക്രിക്കറ്റിൽ ഒരു കാലത്ത് ഡബിൾ സെഞ്ച്വറിയെന്നത് അത്ഭുതമായിരുന്നു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യ ഡബിൾ സെഞ്ച്വറി നേടി ഏകദിനത്തിൽ അതും സാധ്യമാണെന്ന് തെളിയിച്ചത്. ഇപ്പോഴിതാ ടി20 ക്രിക്കറ്റിൽ ഇത് വരെ പിറക്കാത്ത ഡബിൾ സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ് ആരാധകർ. സച്ചിന് ശേഷം സെവാഗ്, ഗെയിൽ, മാർട്ടിൻ ഗപ്ടിൽ, ഫഖർ സമാൻ, രോഹിത് ശർമ തുടങ്ങിയവർ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയവരാണ്. വെസ്റ്റ് ഇൻഡീസിൻെറ ക്രിസ് ഗെയിൽ നേടിയ 175 റൺസാണ് നിലവിൽ ടി20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിൻെറ 172 ആണ് രണ്ടാമത്.
Also Read: വിരാട് കോലിക്ക് പോലും തകർക്കാൻ സാധിക്കാത്ത സച്ചിൻെറ 5 റെക്കോർഡുകൾ ഇവയാണ്!!
ടി20യിൽ ആദ്യ ഡബിൾ സെഞ്ച്വറി നേടുന്ന ക്രിക്കറ്റർ ആരാവും ? അതും ഒരു ഇന്ത്യൻ താരം സ്വന്തമാക്കുമെന്നാണ് മുൻ ഓസീസ് താരം ബ്രാഡ് ഹോഗിൻെറ പ്രവചനം. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ മാത്രമാണ് നിലവിൽ ലോക ക്രിക്കറ്റിൽ ടി20യിൽ ഡബിൾ സെഞ്ച്വറി നേടാൻ സാധ്യതയുള്ള താരമെന്ന് ഹോഗ് പറഞ്ഞു. ട്വിറ്ററിൽ ഒരു ആരാധകൻെറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹോഗ്.
Also Read: ഐപിഎൽ നടക്കുമോ ? നടന്നാൽ തന്നെ ഇനി ഇങ്ങനെ! രാജ്യത്തിന് പുറത്തും നടത്തില്ല, ബിസിസിഐക്ക് മുന്നിലെ 4 വഴികൾ ഇവയാണ്!!