ആപ്പ്ജില്ല

ബുംറ ഇല്ലാത്തത് ടീമിൻെറ പ്രകടനത്തെ ബാധിക്കുമെന്ന് ഗവാസ്ക‍ർ

മികച്ച ഫോമിൽ കളിച്ചിരുന്ന ബുംറയുടെ പരിക്ക് വിദേശ പിച്ചിൽ ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് ഗവാസ്കർ പറഞ്ഞു

Samayam Malayalam 3 Jul 2018, 3:22 pm
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വൻറി20-ഏകദിന മത്സരങ്ങളിൽ ജസ്പ്രീത് ബുംറ കളിക്കാത്തത് ടീമിൻെറ പ്രകടനത്തെ ബാധിക്കുമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. പരിക്ക് കാരണമാണ് ബുംറ കളിക്കാത്തത്. വാഷിങ്ടൺ സുന്ദറും പരിക്ക് കാരണം കളിക്കുന്നില്ല.
Samayam Malayalam Jasprit BUmrah


മികച്ച ഫോമിൽ കളിച്ചിരുന്ന ബുംറയുടെ പരിക്ക് വിദേശ പിച്ചിൽ ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ട് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. ഓസ്ട്രേലിയയെ 5-0ന് പരാജയപ്പെടുത്തിയതിൻെറ ആത്മവിശ്വാസം അവ‍ർക്കുണ്ട്.

ട്വൻറി20യിൽ ബുംറയുടെ അസാന്നിധ്യം ബാധിക്കും ഡെത്ത് ഓവറുകളിൽ ബുംറയും ഭുവനേശ്വ‍ർ കുമാറുമാണ് ഇന്ത്യയുടെ കരുത്തെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്