ഹാമിൽട്ടൺ: ന്യൂസിലൻറിനെതിരായ ആദ്യ ട്വൻറി20യിൽ ബാറ്റ്സ്മാൻമാർ ഉത്തരവാദിത്വമില്ലാതെ കളിച്ചതാണ് തോൽവിക്ക് കാരണമായതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. വലിയ ടോട്ടലുകൾ ഇന്ത്യ പിന്തുടർന്ന് ജയിക്കാറുണ്ട്. എട്ട് ബാറ്റ്സ്മാൻമാരുണ്ടായിട്ടും നമുക്ക് ജയിക്കാനായില്ല. വരും മത്സരങ്ങളിൽ പിഴവുകൾ തിരുത്തേണ്ടതുണ്ടെന്നും രോഹിത് മത്സരശേഷം പറഞ്ഞു. "മത്സരം കടുത്തതായിരുന്നു. മൂന്ന് വിഭാഗങ്ങളിലും എതിർ ടീമിന് വെല്ലുവിളി ഉയർത്താൻ ഞങ്ങൾക്കായില്ല. എട്ട് ബാറ്റ്സ്മാൻമാരുണ്ടായിട്ടും തോറ്റത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ചെറിയ ചെറിയ കൂട്ടുകെട്ടുകൾ പോലും നൽകാൻ ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല," രോഹിത് പറഞ്ഞു.
എൺപത് റൺസിനാണ് ആദ്യ ട്വൻറി20യിൽ ഇന്ത്യ ന്യൂസിലൻറിനോട് തോറ്റത്. പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് പിന്നിലാണ്. ഏകദിന പരമ്പരയിൽ 4-1നാണ് ഇന്ത്യ വിജയിച്ചത്.
എൺപത് റൺസിനാണ് ആദ്യ ട്വൻറി20യിൽ ഇന്ത്യ ന്യൂസിലൻറിനോട് തോറ്റത്. പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് പിന്നിലാണ്. ഏകദിന പരമ്പരയിൽ 4-1നാണ് ഇന്ത്യ വിജയിച്ചത്.