ആപ്പ്ജില്ല

ക്യാപ്റ്റനായി അരങ്ങേറ്റം, 3 വമ്പൻ റെക്കോർഡുകൾ; ലങ്കയെ പൊളിച്ചടുക്കി ഗബ്ബർ ധവാൻ!!

ഏകദിന ക്യാപ്റ്റനായി അരങ്ങേറിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കി.

Samayam Malayalam 17 Sept 2021, 7:01 am
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ മുന്നിലെത്തിയിരിക്കുകയാണ്. ബൗളിങ്ങിലും തുടര്‍ന്ന് ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഇന്ത്യയുടെ യുവനിര ശ്രീലങ്കയെ 7 വിക്കറ്റിന് തോല്‍പ്പിച്ചത്. ഏകദിന ക്യാപ്റ്റനായി അരങ്ങേറിയ ശിഖര്‍ ധവാന്‍ മുന്നില്‍നിന്നും നയിച്ചപ്പോള്‍ യുവതാരങ്ങളും അരങ്ങേറ്റം ഗംഭീരമാക്കി.
Samayam Malayalam captain shikhar dhawan creats records against sri lanka in 1st odi
ക്യാപ്റ്റനായി അരങ്ങേറ്റം, 3 വമ്പൻ റെക്കോർഡുകൾ; ലങ്കയെ പൊളിച്ചടുക്കി ഗബ്ബർ ധവാൻ!!


അരങ്ങേറ്റക്കാര്‍ തിളങ്ങി

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരു മത്സരത്തില്‍ അരങ്ങേറുന്ന പ്രത്യേകതയുണ്ടായിരുന്നു മത്സരത്തിന്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും. ഇരുവരും ഐപിഎല്ലിലെ പ്രകടനം ഏകദിന അരങ്ങേറ്റത്തിലും ആവര്‍ത്തിച്ചു. കിഷന്‍ 42 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ 20 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ പുറത്താകാതെ നിന്നു. 86 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ചില റെക്കോര്‍ഡുകളും തന്റെ പേരിലാക്കി.

(AP/PTI)

അതിവേഗം 1000 റണ്‍സ്

ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ അതിവേഗം 1,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി മാറാന്‍ കളിയിലൂടെ ധവാന് സാധിച്ചു. ആദ്യ ഏകദിനത്തിന് മുന്‍പ് 17 ആയിരുന്നു ധവാന് റെക്കോര്‍ഡിലെത്താന്‍ വേണ്ടിയിരുന്നത്. പതിയെ തുടങ്ങിയ ക്യാപ്റ്റന്‍ പിന്നീട് കളിയില്‍ പിടിമുറുക്കുകയായിരുന്നു. പതിവിന് വ്യത്യസ്തമായി ഉത്തരവാദിത്വമുള്ള ബാറ്റിങ്ങാണ് ധവാന്‍ പുറത്തെടുത്തത്.

(AP/PTI Photo)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്