തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രവിജയം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ കടന്ന കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രഞ്ജി ക്വാർട്ടറിൽ 113 റൺസിനാണ് കേരളം ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ കടക്കുന്നത്. കേരള പേസർമാർ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച വെച്ചത്.
സന്ദീപ് വാര്യരും ബേസിൽ തമ്പിയും രഞ്ജി ട്രോഫിയിൽ മിന്നുന്ന ഫോം തുടരുകയാണ്. ബേസിൽ തമ്പിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.