ആപ്പ്ജില്ല

കോലിയുമായി ഭിന്നത, കുംബ്ലെ രാജിവെച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് കുംബ്ലെ ബിസിസിഐക്ക് നല്‍കി

TNN 20 Jun 2017, 8:43 pm
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് കുംബ്ലെ ബിസിസിഐക്ക് നല്‍കി. വിന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം പുറപ്പെടാനൊരുങ്ങവെയാണ് കുംബ്ലെയുടെ രാജി. വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കുന്ന ടീമിനൊപ്പം കുംബ്ലെ ഉണ്ടായിരുന്നില്ല.
Samayam Malayalam coach captain relationship was irreparable anil kumble steps down as india coach
കോലിയുമായി ഭിന്നത, കുംബ്ലെ രാജിവെച്ചു


കുംബ്ലെക്കൊപ്പം തുടരാനാകില്ലെന്ന് കോലി ഉപദേശക സമിതിയോടും ബി.സി.സി.ഐയോടും അറിയിച്ചിരുന്നു, കുംബ്ലെയുടെ പരിശീലന രീതിയുമായി യോജിച്ചു പോകാനാകില്ലെന്ന് നേരത്തെ തന്നെ ഇന്ത്യയിലെ സീനിയര്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു കോച്ചിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശകസമിതിയാണ്.

അതേസമയം, കുംബ്ലെയ്ക്ക് പകരം സഞ്ജയ് ബാംഗറാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മനസിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് ബാംഗര്‍.

Anil Kumble Steps Down As Team India Coach

Anil Kumble has stepped down as coach of the Indian cricket team after he decided not to accompany the Indian team to the West Indies for a limited-overs series starting June 23, citing commitment to an ICC meeting. Kumble is a part of ICC's cricket committee and has reportedly sent his resignation to BCCI CEO

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്