ആപ്പ്ജില്ല

ഒറ്റക്കയ്യിൽ തകർപ്പൻ ക്യാച്ചെടുത്ത് റഹ്കീം കോൺവാൾ, സിപിഎൽ സെമിയിലെ സൂപ്പർതാരം!! - വീഡിയോ കാണാം!

ബാറ്റിങിലും ഫീൽഡിങിലും ഒരു പോലെ തിളങ്ങി സിപിഎൽ 2020 സെമിയിലെ താരമായി റഹ്കീം കോൺവാൾ

Samayam Malayalam 9 Sept 2020, 4:10 pm
ലോകക്രിക്കറ്റിലെ ഏറ്റവും ഭാരമുള്ള ക്രിക്കറ്ററാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ റഹ്കീം കോൺവാൾ. ഫീൽഡിലും ബാറ്റിങിലും കോൺവാൾ തൻെറ പ്രതിഭ പലകുറി തെളിയിച്ചിട്ടുണ്ട്. കരീബിയിൻ പ്രീമിയർ ലീഗിൻെറ രണ്ടാം സെമിഫൈനലിൽ സൂപ്പർതാരമായ റക്കീം ആണ്. 17 പന്തിൽ നിന്ന് 32 റൺസെടുത്ത റക്കീം ആണ് ടീമിൻെറ ടോപ് സ്കോററായത്. മനോഹരമായ ഒരു ഒറ്റക്കയ്യൻ ക്യാച്ചും അദ്ദേഹമെടുത്തു.
Samayam Malayalam തകർപ്പൻ ക്യാച്ചെടുത്ത് കോൺവാൾ
തകർപ്പൻ ക്യാച്ചെടുത്ത് കോൺവാൾ


സാഹിർ ഖാൻെറ പന്തിൽ ഇമ്രാൻ താഹിറിൻെറ ക്യാച്ചാണ് കോൺവാൾ എടുത്തത്. ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോൺവാൾ ഡൈവ് ചെയ്ത് ചാടിയാണ് മോനോഹരമായി പന്ത് കയ്യിലൊതുക്കിയത്. സെൻറ് ലൂസിയ സൗക്ക‍്‍സ് വെറും 55 റൺസിനാണ് ഗയാന ആമസോൺ വാരിയേഴ്സിനെ ചുരുട്ടിക്കെട്ടിയത്.

Also Read: ടി20 ലോകകപ്പിന് ആരെല്ലാമെന്ന് ഐപിഎൽ തീരുമാനിക്കും; സഞ്ജുവടക്കം 5 ഇന്ത്യൻ താരങ്ങൾക്ക് നിർണായകം!!

വീഡിയോ കാണാം:


റഹ്കീമിൻെറ ടീമായ സെൻറ് ലൂസിയ സൗക്ക‍്‍സ് ഗയാന ആമസോൺ വാരിയേഴ്സിനെ 10 വിക്കറ്റിന് തകർത്ത് ഫൈനലിലെത്തി. 27 പന്തിലാണ് വിക്കറ്റ് നഷ്ടം കൂടാതെ വിജയലക്ഷ്യത്തിലെത്തിയത്. ഫൈനലിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സാണ് സെൻറ് ലൂസിയ സൗക്ക‍്‍സിൻെറ എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്